അമ്പലപ്പുഴ: കുരുന്നുകളെ ആകർഷിക്കാൻ നടേശന്‍റെ കൈകളില്‍ വിരിയുന്നത് ജീവന്‍തുടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. പുന്നപ്ര അറവുകാട് എൽ.പി സ്കൂളിലടക്കം 52ാമത്തെ സ്കൂളിന്‍റെ ഭിത്തികളിലാണ് നടേശൻ കുരുന്നുകൾക്കായി ചിത്രങ്ങൾ വരക്കുന്നത്. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്ക് പുറമെ പഴങ്ങളും ചെടികളും കുരുന്നുകളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. പെയിന്റിൽ ചെയ്താണെങ്കിലും വരയിൽ ജീവൻ തുടിച്ചു നിൽക്കുന്നതാണ് ഇദ്ദേഹത്തിന്റെ ചിത്രരചനയിലുള്ള പ്രത്യേകത. മുന്തിയ ഇനം പെയിന്റായ എമർ ഷൈനിലാണ് നടേശൻ ചിത്രരചന നടത്തുന്നത്. കോവിഡ് കാലത്ത് സ്വന്തം ചെലവിൽ രോഗത്തിനെതിരെ ചുമരുകളിൽ എഴുതിയും വരച്ചും ബോധവത്കരണം നടത്തിയ നടേശനെ സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ആദരിച്ചിരുന്നു. ചോർന്നൊലിക്കുന്ന വാടക വീട്ടിൽ കഴിയുമ്പോഴും ഏറ്റെടുക്കുന്ന ജോലിയിൽ പൂർണത കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് നടേശൻ പറഞ്ഞു. (നടേശന്‍ ചുവര്‍ചിത്രങ്ങള്‍ വരക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.