അമ്പലപ്പുഴ: തുറന്ന തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളിലൂടെ ഉപ്പുവെള്ളം കയറി. കരിനില മേഖലയിലെ പതിനായിരത്തോളം ഏക്കർ നെൽകൃഷി നശിക്കുന്നു. പാടശേഖര സമിതി ഭാരവാഹികൾ ഇറിഗേഷൻ ഓഫിസ് ഉപരോധിച്ചു. സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളും 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗത്തിന്റെ ചുമതലയിലുള്ള ഷട്ടറുകൾ വേലിയേറ്റ സമയത്ത് അടക്കാൻ ഉദ്യോഗസ്ഥർ തയാറാകാത്തതു മൂലമാണ് കഴിഞ്ഞ ദിവസം മുതൽ ഈ ഷട്ടറുകളിലൂടെ ഉപ്പുവെള്ളം കയറിത്തുടങ്ങിയത്. ഈ മാസം പകുതിയോടെ കൃഷി ആരംഭിക്കാനിരിക്കുന്ന കരിനില മേഖലയിലെ പതിനായിരത്തോളം ഏക്കർ കൃഷി ഭൂമിയിലാണ് ഉപ്പുവെള്ളം കയറിയത്. ഇതിൽ പ്രതിഷേധിച്ചാണ് കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളിലെ വിവിധ പാടശേഖര സമിതി ഭാരവാഹികൾ തോട്ടപ്പള്ളിയിലെ ഇറിഗേഷൻ ഓഫിസ് ഉപരോധിച്ചത്. തുടർന്ന് ഷട്ടറുകൾ അടക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഷട്ടറുകൾ തുറക്കാനും അടക്കാനും ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ കൃത്യമായി ജോലി ചെയ്യാത്തതാണ് പാടശേഖരങ്ങളിലെ കൃഷി പ്രതിസന്ധിയിലാകാൻ കാരണമെന്നും കർഷകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.