അപ്പുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും

ചേർത്തല: കാളികുളത്ത് ഭർതൃവീട്ടിലെ കുളിമുറിയിൽ നവവധു കൊട്ടാരക്കര വെളിനല്ലൂർ സ്വദേശിനി ഹേന (42) മരിക്കാനിടയായ സംഭവത്തിലെ പ്രതി ഭർത്താവ് കാളികുളം അനന്തപുരം അപ്പുക്കുട്ടനെ (50) കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലപാതകത്തിന് കാരണമായതെന്ന പരാതിയിൽ അന്വേഷണത്തിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ 26ന്​ രാവിലെ 11.30നാണ് ഹേനയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.