ബയോബിൻ വിതരണം

ആലപ്പുഴ: നഗരസഭയുടെ ശുചിത്വ പദ്ധതിയായ നിർമല ഭവനം, നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഇരവുകാട് വാർഡിൽ നടന്ന നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. 90 ശതമാനം സബ്സിഡിയോടെയാണ് ചെയ്തത്. വീടുകളിലെ മാലിന്യം 45 ദിവസംകൊണ്ട് ഗുണമേന്മയുള്ള ജൈവവളമായി മാറ്റുന്നതാണ് പദ്ധതി. ഈ വളം അടുക്കളത്തോട്ടത്തിന് ഉപയോഗിച്ച് ജൈവ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതും ലക്ഷ്യമാക്കുന്നു. ഞായറാഴ്ച വാർഡിലെ 100 ശതമാനം ഭവനങ്ങളിലും ഹരിതകർമ സേനയെത്തും. യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ കെ.കെ. ശിവജി അധ്യക്ഷത വഹിച്ചു. സുമേഷ് പവിത്രൻ, സത്യദേവൻ, രവി ശങ്കർ, അനിൽ ജോസഫ്, രതി, സ്മിത, അൽഫോൻസ, വിഷ്ണു, ജന്നത്ത്, നെർമിൻ എന്നിവർ സംസാരിച്ചു. (നഗരസഭയുടെ നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു) apl biowin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.