വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചവരെ അനുമോദിച്ചു

ചാരുംമൂട്: കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ നൽകിയ വൃക്ഷത്തൈകൾ ഈ പരിസ്ഥിതിദിനം വരെ ഏറ്റവും നന്നായി പരിപാലിച്ച 20 കുട്ടികളെ കണ്ണനാകുഴി ഇവിടം ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു. കണ്ണനാകുഴി സനാതന ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ വനമിത്ര അവാർഡ് ജേതാവ് റാഫി രാമനാഥ് വിദ്യാർഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പരിസ്ഥിതി പുസ്തകവും നൽകി. ഗവി ഇക്കോ ടൂറിസം മാനേജർ സുബു ആർ. ഉണ്ണിത്താൻ മുഖ്യാതിഥിയായിരുന്നു. ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ടി. മന്മഥൻ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രസിഡന്റ് ശ്രീനാഥ് ശിവനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രാജേഷ്, ഗ്രന്ഥശാല സെക്രട്ടറി എബ്രഹാം തരകൻ, സൊസൈറ്റി വൈസ് പ്രസിഡൻറ് എ. സലിം എന്നിവർ സംസാരിച്ചു. ഫോട്ടോ: കണ്ണനാകുഴി ഇവിടം ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ നട്ട തൈകൾ ശരിയായി പരിപാലിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരം വനമിത്ര അവാർഡ് ജേതാവ് റാഫി രാമനാഥ് വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.