-പുതിയ കുടിവെള്ള പദ്ധതിയും വരും; നാല് പഞ്ചായത്തിൽ കുടിവെള്ളം കൃഷ്ണപുരം: തെക്കേക്കര പഞ്ചായത്തിലെ കുറത്തിക്കാട് ജങ്ഷനില്‍ നിർമാണം പൂര്‍ത്തീകരിച്ച് 18 വര്‍ഷമായി പ്രവര്‍ത്തനരഹിതമായ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കിന് ശാപമോക്ഷം. വാട്ടര്‍ ടാങ്ക് പ്രവർത്തനസജ്ജമാകുന്നതിന് പുറമെ പുതിയ ജലപദ്ധതിക്കും 33.5 കോടി രൂപയുടെ ഭരണാനുമതിയോടെ നടപടിയായെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. മാവേലിക്കര തെക്കേക്കര, വള്ളികുന്നം, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ നാല് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ 18 വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുറത്തികാട് ജങ്ഷനിലെ വാട്ടര്‍ ടാങ്കില്‍ വെള്ളമെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അച്ചന്‍കോവില്‍ നദിയില്‍നിന്ന് വെള്ളമെടുത്ത് പ്രായിക്കര ട്രീറ്റ്മെന്‍റ് പ്ലാന്‍റിലെത്തിച്ച് ശുദ്ധീകരിച്ച് മണ്ണിനടിയിലൂടെ പൈപ്പിട്ട് ശുദ്ധജലം കുറത്തികാട് വാട്ടര്‍ ടാങ്കിലെത്തിക്കാനുള്ള ശുദ്ധജല പദ്ധതിക്ക് വേണ്ടിയാണ് കുറത്തികാട് വാട്ടര്‍ ടാങ്ക് നിർമാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍, മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപത്തായി കല്ലുമല റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്തുനിന്ന് റെയിൽപാളത്തിനടിയിലൂടെ പൈപ്പ് സ്ഥാപിച്ച് വെള്ളം കുറത്തികാട് വാട്ടര്‍ടാങ്കിലെത്തിക്കാനുള്ള പദ്ധതിക്ക് റെയില്‍വേ അനുമതി നിഷേധിച്ചു. തുടർന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ ഫണ്ടുപയോഗിച്ച് മാവേലിക്കര തെക്കേക്കര, വള്ളികുന്നം, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ പഞ്ചായത്തുകളില്‍ വെള്ളമെത്തിക്കാനുള്ള പുതിയ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചു. പുതിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ സംയുക്തയോഗം എം.പിയുടെ സാന്നിധ്യത്തില്‍ ചേർന്നാണ് കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയത്. നാല് പഞ്ചായത്തുകളിലെ 40,000 കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.