ടി.എസ്. സന്തോഷ് കുമാർ അനുസ്മരണം

ആലപ്പുഴ: ഇപ്റ്റ ആലപ്പുഴയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി കെ.കെ. നാരായണൻ സ്മാരകത്തിൽ സംഘടിപ്പിച്ച മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ നാട്ടരങ്ങ് കാവാലം രംഭാമ്മ ഫോക്​ലോർ പുരസ്കാരം ബുധനൂർ രാജന് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു. 10001 രൂപയും ശ്രീകുമാർ അരീപ്പറമ്പ് രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് കുട്ടനാടിന്റെ പാട്ടമ്മയായ രംഭാമ്മയുടെ പേരിലുള്ള ഫോക്​ലോർ പുരസ്കാരം. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്‍റ്​ ടി.വി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. മേദിനി, ഷേർളി സോമസുന്ദരൻ, ഗീത പുഷ്കരൻ, ജോസഫ് ആന്റണി, ചലച്ചിത്ര നടൻ അമൽ രാജ്ദേവ്, സംവിധായകൻ ആർ. ജയകുമാർ, നടൻ സി.പി. മനേക്ഷ, സംഗീത സംവിധായകൻ ആലപ്പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഇപ്റ്റ ജില്ല സെക്രട്ടറി കെ. സജീവൻ സ്വാഗതവും എം.ഡി. അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ലിറ്റിൽ ഇപ്റ്റ കുട്ടികളുടെ നാടകം 'റോസിലി' അരങ്ങേറി. ഷേർളി സോമസുന്ദരൻ നാടകം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.