ആലപ്പുഴ: മഹാദേവിക്കാട് എസ്.എൻ.ഡി.പി ഹൈസ്കൂളിൽനിന്ന് വിരമിച്ച അധ്യാപികക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. 2021 ഏപ്രിൽ 30ന് സർവിസിൽനിന്ന് വിരമിച്ച ആർ. ഷീല സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമീഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. സ്പാർക്കിലെ സാങ്കേതിക തടസ്സം കാരണമാണ് പ്രോവിഡന്റ് ഫണ്ട് യഥാസമയം അനുവദിക്കാൻ കഴിയാത്തതെന്നായിരുന്നു കമീഷന് റിപ്പോർട്ട് കിട്ടിയത്. തുടർന്ന് ബിൽ ട്രഷറിയിൽനിന്ന് പാസാക്കി നൽകി. എന്നാൽ, തനിക്കൊപ്പം വിരമിച്ച അധ്യാപകന് നേരത്തേ തന്നെ പി.എഫ് തുക മാറി നൽകിയതായി പരാതിക്കാരി കമീഷനെ അറിയിച്ചു. കോവിഡ് വ്യാപന സമയത്ത് സർക്കാർ ഓഫിസുകളുടെ പ്രവർത്തനം നിയന്ത്രിച്ചതു കൊണ്ടുണ്ടായ കാലതാമസം കണക്കിലെടുത്ത് കമീഷൻ കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.