ചെങ്ങന്നൂരിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് സ്ഥാപനത്തിന്​ നോട്ടീസ്

ചെങ്ങന്നൂർ: ഭക്ഷ്യസുരക്ഷ -നഗരസഭ ആരോഗ്യവിഭാഗങ്ങൾ സംയുക്തമായി പാചകപ്പുരകളിൽ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിൽ രണ്ട്​ സ്ഥാപനത്തിന്​ നോട്ടീസ്​ നൽകി. നഗരസഭ പ്രദേശത്തെ വിവിധ സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനില്ലാത്തതിന്, പാചകപ്പുരകളിലെ തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്, വൃത്തിഹീനമായി സൂക്ഷിച്ചതിനുമാണ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. പരിശോധനക്ക്​ ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫിസർ എ.എ. അനസ്, നഗരസഭ ഹെൽത്ത് ഇൻസ്​പെക്ടർ സുജിത് സുധാകർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.