ആലപ്പുഴ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്നാണ് മാർച്ച് തുടങ്ങിയത്. ധർണയിൽ സംയുക്ത വേദി ചെയർമാൻ ഇക്ബാൽ സാഗർ അധ്യക്ഷത വഹിച്ചു. പടിഞ്ഞാേറ പള്ളി ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി ഉദ്‌ഘാടനം ചെയ്തു. ഒരുസമൂഹത്തിന് മാത്രം പ്രത്യേകം നിയമവും വകുപ്പുകളും ബാധകമാക്കുന്നത് അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് എ. എം. നസീർ, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് പി.എ. ശിഹാബുദീൻ മൗലവി, കെ.എൻ.എം മർക്കസുദ്ദഅ്വ ജില്ല സെക്രട്ടറി എ.പി. നൗഷാദ്, പോപുലർ ഫ്രണ്ട് ജില്ല സെക്രട്ടറി നാസർ പഴയങ്ങാടി എന്നിവർ സംസാരിച്ചു. കൺവീനർ കെ.എസ്. അഷറഫ് സ്വാഗതവും കെ. ലിയാഖത് നന്ദിയും പറഞ്ഞു. സംയുക്ത വേദി നേതാക്കൾ കലക്ടർ എ. അലക്‌സാണ്ടറിന് നിവേദനവും നൽകി. APL VAKHAF വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ പടിഞ്ഞാേറ പള്ളി ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.