വടുതല: 'ഇസ്‌ലാം: ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്തു. ആലുവ ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം വി.എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തിൽ സാമ്രാജ്യത്വ ശക്തികൾ ഉൾെപ്പടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ഇസ്‌ലാം വിമർശനങ്ങളാണ് ഇന്ന് കമ്യൂണിസ്റ്റുകളും ലിബറലുകളും ചില മതവിഭാഗങ്ങളിലെ ചെറിയ വിഭാഗത്തെ കൂട്ടുപിടിച്ച് ഫാഷിസ്റ്റ് ശക്തികളും നടത്തുന്നത്. വിമർശനങ്ങളെയെല്ലാം അതിജീവിച്ച് ഇസ്‌ലാം വളർച്ച പ്രാപിച്ച് ഇതുവരെയെത്തിയെങ്കിൽ ഇന്നത്തെ വിമർശകരും ഇസ്ലാമിൻെറ നാശം ആഗ്രഹിക്കുന്നവരും പത്തിമടക്കേണ്ടിവരുമെന്ന കാര്യം തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് വി.എ. അമീൻ അധ്യക്ഷത വഹിച്ചു. ഹുസൈബ് വടുതല, കെ.കെ. ഇബ്രാഹീം, എം.എം. ഷിഹാബുദ്ദീൻ, ടി.എ. അമ്മാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: വി.എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.