നവീകരിച്ച ​​വൈ.എം.സി.എ കെട്ടിടങ്ങളും കളിസ്ഥലങ്ങളും തുറന്നു

ആലപ്പുഴ: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച വൈ.എം.സി.എ കാമ്പസിലെ കെട്ടിടങ്ങളുടെയും കളിസ്ഥലങ്ങളുടെയും ഉദ്ഘാടനം ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപ്പറമ്പില്‍ നിർവഹിച്ചു. പുഞ്ചിരി എം.എം. ചെറിയാന്‍ മെമ്മോറിയല്‍ ഓഫിസ്-കം ഗെസ്റ്റ് ഹൗസ് കോംപ്ലക്‌സ് ജസ്റ്റിസ് ജെ.ബി. കോശിയും ടി.വി. സ്‌കറിയ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ കോംപ്ലക്‌സ് മന്ത്രി പി. പ്രസാദും ഉദ്ഘാടനം ചെയ്തു. എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നിസ് അരീന മുന്‍മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും പി.ഒ. ഫിലിപ് മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബാള്‍ കോംപ്ലക്‌സ് കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ ലൈഫ് പ്രസിഡന്‍റ്​ പി.ജെ. സണ്ണിയും ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ-പോപ്പി ജിംനേഷ്യത്തിന്റെ ശിലാസ്ഥാപനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആര്‍ക്കിടെക്ട് പോള്‍ ബെന്നിക്കും കോണ്‍ട്രാക്ടര്‍ സി.പി. ജോര്‍ജ്​കുട്ടിക്കും മെമന്റോ കൈമാറി. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ്​ എസ്. മുരളീധരന്‍, ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്‍റ്​ എന്‍. ഗണേശന്‍, കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ കെ. അനില്‍ കുമാര്‍, ആലപ്പുഴ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ അര്‍ജുന പി.ജെ. ജോസഫ്, ആലപ്പുഴ ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു, ഭാരതീയ ജനത മഹിള മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എസ്. ജയന്‍, മോഹന്‍ ജോര്‍ജ്, ഇ. ജേക്കബ് ഫിലിപ്പോസ്, ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ​​​ങ്കെടുത്തു. പി.എസ്​. ശ്രീധരൻപിള്ള രഞ്ജിത്തിന്‍റെ വീട്​ സന്ദർശിച്ചു ആലപ്പുഴ: ഗോവ ഗവർണർ പി.എസ്​. ശ്രീധരൻപിള്ള ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്‍റെ വീട് സന്ദർ​ശിച്ചു. ശനിയാഴ്​ച ഉച്ചയോടെയായിരുന്നു സന്ദർശനം. രഞ്ജിത്തിന്‍റെ ഭാര്യ, മാതാവ്​, മക്കൾ എന്നിവരുമായി സംസാരിച്ചു. രഞ്ജിത്തിന്‍റെ കൊലപാതകം ദൗർഭാഗ്യകരമായ സംഭവമാണെന്നും സഹപ്രവർത്തകനായ അഭിഭാഷകൻ എന്ന നിലയിൽ ആത്മബന്ധമുള്ളതിനാലാണ്​ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.