കായംകുളം: വികസന നടത്തിപ്പിനെച്ചൊല്ലി നഗരസഭയിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. ജനകീയാസൂത്രണ പദ്ധതിയും ഗവ. ആശുപത്രി വികസനവും അട്ടിമറിക്കാൻ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ സഖ്യം പ്രവർത്തിക്കുന്നതായി ഭരണപക്ഷം ആരോപിക്കുമ്പോൾ അഴിമതിക്ക് കൗൺസിലിനെ മറയാക്കുകയാണെന്നാണ് യു.ഡി.എഫ് ആക്ഷേപം. താലൂക്ക് ആശുപത്രി വികസനത്തെ ബാധിക്കുന്ന തരത്തില്‍ അടിയന്തര കൗണ്‍സില്‍ അട്ടിമറിക്കാൻ ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചെയർപേഴ്സൻ പി. ശശികല പറഞ്ഞു. അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് വികസനം തടയുന്ന നടപടി അംഗീകരിക്കാനാവില്ല. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ ഒ.പി ബ്ലോക്ക് മെയിന്‍റനന്‍സും ഖരമാലിന്യ പ്ലാന്‍റ് പദ്ധതികളും ഏറ്റെടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ല. സ്പില്‍ ഓവറായി ഉൾപ്പെടുത്തിയ പ്രവൃത്തികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുള്ളതാണ്. പണം നഷ്ടപ്പെടാതിരിക്കുന്നതിനും വേഗത്തില്‍ നടപ്പാക്കുന്നതിനും കൗണ്‍സിലിൻെറയും സര്‍വകക്ഷി യോഗത്തിൻെറയും തീരുമാനപ്രകാരമാണ് മുന്‍കൂര്‍ അനുമതി നല്‍കിയത്. ഇതിൻെറ സാധൂകരണത്തിനായി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പോള്‍ ആവശ്യപ്പെടുകയോ വിയോജിപ്പ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അജണ്ട പാസാക്കിയിട്ടുള്ളത്. കൗണ്‍സില്‍ നടപടി പൂര്‍ത്തീകരിച്ചതിനുശേഷം യു.ഡി.എഫ്-ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമായി വ്യാജആരോപണങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാക്കൾ പറഞ്ഞു. ചെയർപേഴ്സൻ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, ഷാമില അനിമോന്‍, അഡ്വ. ഫര്‍സാന ഹബീബ്, പി.എസ്. സുല്‍ഫിക്കര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളായ ഹരിലാല്‍, ആര്‍. ബിജു, നാദര്‍ഷ, റെജി മാവനാല്‍, അഖില്‍ എന്നിവര്‍ പങ്കെടുത്തു. അജണ്ട പാസായതായി പ്രഖ്യാപിച്ച നടപടി അംഗീകരിക്കാനാവില്ല -യു.ഡി.എഫ് അജണ്ട പാസായതായി പ്രഖ്യാപിച്ച ചെയർപേഴ്സൻെറ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നിലപാട്. തട്ടിക്കൂട്ട് സ്ഥാപനത്തിന് വികസന ടെൻഡർ നൽകിയ മുൻകൂർ അനുമതിയാണ് അജണ്ടയായി വന്നത്. അഴിമതി ലക്ഷ്യമാക്കിയാണ് നടപടി ക്രമം ലംഘിച്ച് മുൻകൂർ അനുമതി നൽകിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുൻകൂർ അനുമതി നൽകിയ നടപടി റദ്ദുചെയ്യണമെന്നും കൗൺസിലിൽ ചർച്ച ചെയ്ത് പദ്ധതി നടപ്പാക്കണമെന്നുമാണ് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും. പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, പി.സി. റോയ്, അൻസാരി കോയിക്കലേത്ത്, ബിജു നസറുല്ല, ബിദു രാഘവൻ, സുമിത്രൻ, അംബിക, അമ്പിളി, ലേഖ സോമരാജൻ, പി. ഗീത, നസീമ, മിനി സാമുവൽ, ഷീജ, ഷൈനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.