പാതിരാമണൽ ദ്വീപിൽനിന്ന്​ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു

ചേർത്തല: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്​സി‍ൻെറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കബ്ബ് 'ബുൾബുൾ' കുട്ടികൾ . മുഹമ്മ സി.എം.എസ്.എൽ. പി സ്കൂളിലെ കുട്ടികൾ പ്രകൃതി അറിയാൻ പരിപാടിയുടെ ഭാഗമായാണ് ദ്വീപ് സന്ദർശിച്ചത്. പ്രകൃതി സംരക്ഷണ ഭാഗമായി ദ്വീപിൽ കുട്ടികൾ മാവിൻ തൈ നടുകയും പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി മെറിറ്റ് ഡേ യും സംഘടിപ്പിച്ചു. വനമിത്ര പുരസ്‌കാര ജേതാവുമായ കെ.വി. ദയാലിന്റെ വീട്ടുവളപ്പിൽ ആയിരുന്നു മെറിറ്റ് ഡേ. പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എൻ. നസീമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ.എസ്. ലാലിച്ചൻ അധ്യക്ഷത വഹിച്ചു. ചേർത്തല സ്കൗട്ട് ഓഫിസ് ജില്ല സെക്രട്ടറി ആർ. ഹേമലത മുഖ്യസന്ദേശം നൽകി. ചിത്രം മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾ പാതിരാ മണൽ ദ്വീപിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.