എസ്‌.എഫ്‌.ഐ ജില്ല സമ്മേളനത്തിന്‌ തുടക്കം

കായംകുളം: എസ്.എഫ്​.ഐ ജില്ല സമ്മേളനം തുടങ്ങി. പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു ഉദ്ഘാടനം ചെയ്തു. ഭാവിതലമുറക്ക് വേണ്ടിയുള്ള നവകേരള നിർമാണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ കുത്തകവത്കരിക്കുന്ന കേന്ദ്രനയം എതിർക്കണം. പാഠ്യപദ്ധതിയിലെ കാവിവത്കരണവും അപകടകരമാണ്. ഇതിനെതിരായ പോരാട്ടം എസ്‌.എഫ്‌.ഐ ശക്തമാക്കുമെന്നും സാനു പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ ജെഫിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ. അക്ഷയ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവ്‌ എം.എൽ.എ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എച്ച്‌. ബാബുജാൻ, പി. അരവിന്ദാക്ഷൻ, കൃഷ്ണേന്ദു, എസ്‌. സച്ചു എന്നിവർ സംസാരിച്ചു. ജെഫിൻ സെബാസ്റ്റ്യൻ (കൺ), ജിത്തു, കാംബ്ലി, ജീന, മനീഷ് എന്നിവരടങ്ങളിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. വ്യാഴാഴ്ച ഗ്രൂപ് ചർച്ചക്കുള്ള മറുപടി, റിപ്പോർട്ട്‌ അംഗീകരിക്കൽ, പുതിയ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്‌, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്‌ എന്നിവ നടക്കും. വൈകീട്ട്‌ 3.30ന്‌ മേടമുക്കിലെ ജി ഭുവനേശ്വരൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം. സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. APLKY1SFI എസ്.എഫ്.ഐ ജില്ല പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.