ജീവനക്കാർ പഞ്ചായത്ത് പടിക്കൽ സമരം നടത്തി

മാന്നാർ: ചെന്നിത്തല പഞ്ചായത്തിൽ ഭരണം നടത്തുന്ന ബി.ജെ.പി സെക്രട്ടറിക്കെതിരെ നിരന്തരമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ ജീവനക്കാർ പഞ്ചായത്ത് പടിക്കൽ പ്രതിഷേധസമരം നടത്തി. സെക്രട്ടറിക്കെതിരായ വ്യക്തിഹത്യയിലും വംശീയ പരാമർശത്തിലും പ്രതിഷേധിച്ചായിരുന്നു സമരം. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ ഉദ്യോഗസ്ഥർ പ്ലക്കാർഡ് ഉയർത്തിയാണ് സമരത്തിൽ പങ്കെടുത്തത്. അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുന്നത് സമാധാനപരമായി ജോലി ചെയ്യുന്നതിന് തടസ്സമാണെന്നും ഇത്തരം നടപടികൾ തുടർന്നാൽ സമരം നടത്തേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.