കുഞ്ചൻ നമ്പ്യാർ പുരസ്കാരം പി.കെ. രാമൻകുട്ടി നായർക്ക്

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ മികച്ച തുള്ളൽ കലാകാരനുള്ള കുഞ്ചൻ നമ്പ്യാർ പുരസ്കാരം കോഴിക്കോട് നരിക്കുനി പീറ്റകണ്ടി വീട്ടിൽ പി.കെ. രാമൻകുട്ടി നായർക്ക്. പാരമ്പര്യ തുള്ളൽ കലാകാരനായിരുന്ന മുത്തച്ഛൻ ക​മ്ലേരി ശേഖരൻ നായരാശാനിൽനിന്ന്​ ബാല്യം മുതൽക്കേ തുള്ളൽ കല അഭ്യസിച്ച രാമൻകുട്ടി നായർ ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ, കോൽക്കളിച്ചുവട് കളി എന്നിവ ഹൃദിസ്ഥമാക്കി. ഒട്ടനവധി ശിഷ്യസമ്പത്തിന്​ ഉടമയായി തുള്ളൽ പരിശീലനം തുടരുന്നതിനിടെ ഉണ്ടായ ശാരീരികവൈഷമ്യം വലതുകൈയുടെ ചലനശേഷി നഷ്ടമാക്കി. ഏറെ നാൾ നീണ്ട ചികിത്സക്കിടയിലും മനസ്സാന്നിധ്യം നഷ്ടമാക്കാതെ നൽകിയ പരിശീലനം വിവിധ മത്സരവേദികളിൽ ശിഷ്യരെ വിജയകിരീടം അണിയിച്ചു. പിന്നീട് മത്സര വേദികൾക്കപ്പുറം ശിഷ്യരുമൊത്ത് ഒട്ടേറെ ക്ഷേത്രങ്ങളിലും പൊതുവേദികളിലും തുള്ളൽ കലയെ കാലാനുസൃത മാറ്റമുൾക്കൊണ്ട് ഹൃദ്യമായ രീതിയിൽ ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിവ വെവ്വേറെയും മൂന്നും സമന്വയിപ്പിച്ച് തുള്ളൽ ത്രയം എന്ന പേരിലും രാമൻകുട്ടി നായർ വേദികളിൽ അവതരിപ്പിക്കുന്നു. (ചിത്രം...രാമൻകുട്ടി നായർ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.