അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കുഞ്ചൻ നമ്പ്യാർ ദിനാഘോഷം നടത്തും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ പുരസ്കാര സമർപ്പണവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷത വഹിക്കും. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയാകും. ദിനാഘോഷത്തിൻെറ ഭാഗമായി രാവിലെ 10 ന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഉച്ചക്ക് രണ്ടിന് 'കുഞ്ചൻ നമ്പ്യാരുടെ കാവ്യലോകം' വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ദൃശ്യ ഗോപിനാഥ് പ്രബന്ധാവതരണം നടത്തും. വൈകീട്ട് മൂന്നിന് നടക്കുന്ന കവി സമ്മേളനത്തിൽ ഡോ. അമൃത അധ്യക്ഷത വഹിക്കും. മികച്ച തുള്ളൽ കലാകാരനുള്ള കുഞ്ചൻ നമ്പ്യാർ പുരസ്കാരം മന്ത്രി സജി ചെറിയാനിൽനിന്ന് പി.കെ. രാമൻകുട്ടി നായർ ഏറ്റുവാങ്ങും. അമ്പലപ്പുഴ സുരേഷ് വർമയെ അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.