ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

അമ്പലപ്പുഴ: സഹകരണ വകുപ്പിന്​ കീഴിലെ പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്​ ആൻഡ്​ ടെക്​നോളജിയിലെ ബിരുദദാന ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി കേരളം കൂടുതൽ മുന്നേറുകയാണെന്നും അതി‍ൻെറ പ്രതിഫലനം നാടി‍ൻെറ വികസനമായി മാറുമെന്നും മന്ത്രി പറഞ്ഞു. 2018-20 അധ്യയന വർഷത്തെ 58 എം.ബി.എ വിദ്യാർഥികളും 2019-21 ബാച്ചിലെ 55 വിദ്യാർഥികളുമുൾപ്പെടെ 113 പേരാണ് ബിരുദം നേടിയത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സജിത സതീശൻ, ഐ.എം.ടി ഡയറക്ടർ ഡോ. എം.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഡോ. കെ.ജി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. പടം: പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്​ ആൻഡ്​ ടെക്നോളജിയിലെ ബിരുദദാന ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.