അമ്പലപ്പുഴ: കഴിഞ്ഞ ഒന്നര വര്‍ഷംകൊണ്ട് കേരളത്തില്‍ 18.5 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന് നല്കാന് കഴിഞ്ഞതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജൽ ജീവന് പദ്ധതിയില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 14.39 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച ജലസംഭരണി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലസംഭരണിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ചിക്കാഗോ കണ്‍സ്ട്രക്ഷന്‍സ് ഇന്റര്‍നാഷനല്‍ കമ്പനിയെയും സ്വകാര്യ വ്യക്തിയില്‍നിന്ന് സ്ഥലം വാങ്ങിയെടുക്കാൻ നിര്‍ണായക പങ്കുവഹിച്ച അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ജെ. രാജേന്ദ്രനെയും മന്ത്രി ആദരിച്ചു. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീജ രതീഷ്, വികസന സ്ഥിരംസമിതി അധ്യക്ഷന്‍ പ്രജിത്ത് കാരിക്കല്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലേഖ മോള് സനല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്തി സജിത്, അനിത ടീച്ചര്‍, വാര്‍ഡ് അംഗം സുനിത പ്രദീപ്, കെ.ഡബ്ല്യു.എ. കൊച്ചി മധ്യമേഖല ചീഫ് എൻജിനീയര്‍ പി.കെ. സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.