ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്ലാ​സ് മു​റി​യി​ൽ

അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഭാ​വി​യോ​ടൊ​പ്പം അ​വ​രെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക്കി വ​ള​ർ​ത്തു​ക​യാ​ണ് ഉ​ണ്ണ‌ി​മാ​ഷ്. ക്ലാ​സി​ൽ കു​ട്ടി​ക​ള്‍ക്ക് ഉ​ണ്ണി സാ​റാ​ണെ​ങ്കി​ലും വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മ്പോ​ൾ അ​വ​ര്‍ക്ക് ഉ​ണ്ണി അ​ണ്ണ​നാ​ണ്. പു​ന്ന​പ്ര തെ​ക്കി​ൽ തീ​ര​ദേ​ശ​മേ​ഖ​ല കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ച്ച് വ​രു​ന്ന യു.​കെ.​ഡി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ പ്രി​ന്‍സി​പ്പ​ൽ ഉ​ണ്ണി​മാ​ഷി​നെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും നാ​ട്ടു​കാ​ര്‍ക്കും പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടാ​ണു​ള്ള​ത്.

പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക്കി വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ​യാ​ണ് ‘വി​ദ്യ’ പൂ​ർ​ത്തി​യാ​കു​ന്ന​തെ​ന്നാ​ണ് ഉ​ണ്ണ‌ി​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. അ​വ​ശ​രാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന ത​ര​ത്തി​ൽ കു​ട്ടി​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന രീ​തി​യും യു.​കെ.​ഡി ന​ട​ത്തി​വ​രു​ന്നു. ഇ​വി​ടെ പ​ഠി​ച്ച കു​ട്ടി​ക​ളി​ൽ അ​ർ​ഹ​രാ​യ മൂ​ന്നു​പേ​രു​ടെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യ വീ​ടൊ​രു​ക്കാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ല്‍കി. വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, സ​ഹ​അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​തി​ന്‍റെ വി​ജ​യ​മെ​ന്നാ​ണ് ഉ​ണ്ണ‌ി​കൃ​ഷ്ണ​ൻ ഉ​റ​പ്പി​ച്ചു​പ​റ​യു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ ക​ഞ്ഞി​പ്പാ​ട​ത്തെ ഒ​രു കു​ട്ടി​യു​ടെ വീ​ടി​ന്‍റെ നി​ര്‍മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​തും പൂ​ര്‍ത്തി​യാ​ക്കി ന​ൽ​കി. ന​ഴ്സി​ങ് പ​ഠ​ന​ത്തി​നി​ടെ കോ​ള​ജി​ന്‍റെ മു​ക​ളി​ൽ​നി​ന്നും വീ​ണു​മ​രി​ച്ച പൂ​ർ​വ വി​ദ്യാ​ര്‍ഥി​യു​ടെ ചോ​ർ​ന്നൊ​ലി​ച്ചി​രു​ന്ന വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ല്‍കി. അ​ടു​ത്തി​ടെ ഇ​വി​ടെ പ​ഠി​ക്കു​ന്ന കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. കൂ​ടാ​തെ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് മാ​സ​ത്തി​ൽ ര​ണ്ടു​ദി​വ​സം ഒ​രു​നേ​രം ഭ​ക്ഷ​ണ​വും ന​ൽ​കി​വ​രു​ന്നു​ണ്ട്.

ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന ഒ​രു കു​ട്ടി​യെ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മ​റ്റൊ​രു അ​ന്തേ​വാ​സി​യാ​യി​രു​ന്ന യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്ന​താ​യും ശാ​ന്തി​ഭ​വ​ൻ മാ​നേ​ജി​ങ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​ക്കാ​യി വ​ർ​ഷം​തോ​റും ഒ​രു​ല​ക്ഷം രൂ​പ​വ​രെ ധ​ന​സ​ഹാ​യം ന​ൽ​കി​വ​രു​ന്നു. ഇ​തി​നെ​ല്ലാം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഉ​ണ്ണ‌ി​കൃ​ഷ്ണ​നാ​ണ്.

തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍നി​ന്ന്​ എ​സ്.​എ​സ്.​എ​ൽ.​സി ജ​യി​ച്ച ചു​രു​ക്കം കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ദൈ​ത്യാ​ന​ന്ദ​ന്‍റെ മ​ക​ൻ ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ഴാ​ണ് ട്യൂ​ഷ​ൻ ക്ലാ​സ് തു​ട​ങ്ങു​ന്ന​ത്. ഇ​പ്പോ​ൾ ഏ​ഴാം ക്ലാ​സ്​ മു​ത​ൽ പ്ല​സ് ടു​വ​രെ 1100ഓ​ളം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. പ​ഠി​ച്ചി​റ​ങ്ങി​യ​വ​രി​ൽ നി​ര​വ​ധി പേ​ർ ജോ​ലി​തേ​ടി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പോ​യെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി​യാ​ൽ ഉ​ണ്ണി​സാ​റി​നെ തേ​ടി​യെ​ത്തും. മാ​താ​വ്​ അ​രു​ന്ദ​തി​യും ഭാ​ര്യ സീ​ത​യും ഇ​വി​ട​ത്തെ അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൻ അ​ക്ഷ​യ് കൃ​ഷ്ണ ഇ​ന്ത്യ​ൻ നേ​വി​യി​ലാ​ണ്. മ​ക​ൾ ആ​ശാ​കൃ​ഷ്ണ​ൻ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Tags:    
News Summary - unnikrishnan is not only a teacher but more than a teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.