ആലപ്പുഴ: പുന്നപ്ര-വയലാർ വിപ്ലവത്തിെൻറ 75 ാം രക്തസാക്ഷി സ്മരണ പുതുക്കുന്ന ആലപ്പുഴയിലെ സി.പി.എമ്മിൽ പെൺ സഖാക്കളുടെ വസന്തം. ബ്രാഞ്ച് സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയായപ്പോൾ ഭാരവാഹിത്വത്തിൽ മുെമ്പങ്ങുമില്ലാതെ വനിത പ്രാതിനിധ്യമാണ് ഇക്കുറി. 197 വനിത ബ്രാഞ്ച് സെക്രട്ടറിമാരാണ് താഴെ തട്ടിൽ പാർട്ടിയെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. ജില്ലയിലെ ആകെ പാർട്ടി അംഗങ്ങളിൽ 20 ശതമാനത്തോളം വനിതകൾ. ഇവരിൽ നിന്നാണ് ഇത്രയും പേർ നേതൃത്വത്തിലേക്കുയർന്നത്.
സി.പി.എം സമ്മേളനങ്ങളുടെ ആദ്യഘട്ടമായ ബ്രാഞ്ച് സമ്മേളനങ്ങൾ 90 ശതമാനവും പൂർത്തിയായി. 2554 ബ്രാഞ്ച് കമ്മിറ്റികളിലായി 197 വനിതകൾ. തർക്കങ്ങളെ തുടർന്നും കോവിഡ് ഉൾെപ്പടെ കാരണങ്ങളാലും മാറ്റിവെച്ചത് 194 ബ്രാഞ്ച് സമ്മേളനങ്ങളാണ്. പാർട്ടി അംഗത്തെ കാണാതായതിനെ തുടർന്ന് സമ്മേളനം നടക്കാത്ത പൂത്തോട്ട അടക്കം ബ്രാഞ്ചുകൾ ഇതിൽ പെടും. ഇതിൽ ഏറെയും അടുത്ത ആഴ്ച അവസാനത്തോടെ പൂർത്തിയാകും. പല ഏരിയകളിലും ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങൾ തുടങ്ങിയിട്ടുണ്ട്.
ജില്ലയിൽ 16 ഏരിയ കമ്മിറ്റികൾക്ക് കീഴിൽ 2748 ബ്രാഞ്ച് കമ്മിറ്റികളാണ് ആകെയുള്ളത്. ഹരിപ്പാട് ഏരിയകമ്മിറ്റിക്ക് കീഴിലാണ് കൂടുതൽ വനിത സഖാക്കൾ ബ്രാഞ്ച് സെക്രട്ടറിമാരായത്. 24 പേർ. ആകെ 139 ബ്രാഞ്ചുള്ള കുട്ടനാട് എരിയയിൽനിന്ന് 15 പേരും കാർത്തികപ്പള്ളിയിൽനിന്ന് 12 ബ്രാഞ്ച് സെക്രട്ടറിമാരുമുണ്ട് വനിതകളായി. കായംകുളം 19, മാവേലിക്കര 18 മാരാരിക്കുളം 17. ചേർത്തലയിൽ 17 ഉം ചാരുംമൂട് 15 ഉം പേർക്ക് സെക്രട്ടറിമാരാകാൻ അവസരം കിട്ടി. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയാണ് ബ്രാഞ്ച് തലപ്പത്ത് ഏറ്റവും കുറവ് വനിത പ്രാതിനിധ്യം അനുവദിച്ചത്. 91 ബ്രാഞ്ച് കമ്മിറ്റികളുള്ള ഇവിടെനിന്ന് ഒരു വനിത മാത്രമാണ്. ആലപ്പുഴ സൗത്തിൽ 86ൽ രണ്ടിടത്ത് മാത്രം വനിത ബ്രാഞ്ച് സെക്രട്ടറിമാർ. മറ്റ് മേഖലകളിൽ: അരൂർ-അഞ്ച്, എടത്വ -ഏഴ്, മാന്നാർ- എട്ട്, ചെങ്ങന്നൂർ-12, അമ്പലപ്പുഴ- 14, കഞ്ഞിക്കുഴി-പതിനൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.