ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻ ഭാഗമായി ജില്ലയിെല സ്കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തൽ ജോലികൾ പുരോഗമിക്കുന്നു. 96 സ്കൂളുകളാണ് ജില്ലയിൽ ഹൈടെക് ആക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെട്ട ഏഴ് സ്കൂളുകൾ ഈ മാസം ഉദ്ഘാടനം ചെയ്യും. ഗവ.ഗേൾസ് എച്ച്.എസ്.എസ് ഹരിപ്പാട്, ഗവ.എൽ.പി.എസ് കാരക്കാട്, മാത്തൻ തരകൻ മെമ്മോറിയൽ ജി.യു.പി.എസ് പുത്തൻകാവ്, ഗവ.എൽ.പി.എസ് മുളക്കുഴ, ഹരിജനോദ്ധാരണി എൽ.പി.എസ് ചെന്നിത്തല, ജി.യു.പി.എസ് പേരിശ്ശേരി, ജി.എച്ച്.എസ്.എസ് പുലിയൂർ എന്നിവയാണിവ.
അഞ്ചുകോടിയുടെ പദ്ധതിയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഒൻപത് സ്കൂളുകളാണ് മാറുന്നത്. ഇതിൽ നാല് സ്കൂളുകളുടെ ഉദ്ഘാടനം കഴിഞ്ഞു. മൂന്ന് കോടി രൂപ ചെലവിൽ 15 സ്കൂളുകളുടെ പ്രവർത്തനങ്ങളും മെച്ചപ്പെട്ട പ്രതിഛായയിലേക്ക് എത്തുകയാണ്. ഇതിൽ അഞ്ചെണ്ണത്തിേൻറയും ഉദ്ഘാടനം കഴിഞ്ഞു. അഞ്ച് സ്കൂളുകളുടെ നിർമാണം പുരോഗമിക്കുന്നു. മറ്റ് അഞ്ച് സ്കൂളുകളുടേത് ഉടൻ തുടങ്ങും.
ഒരു കോടിയുടെ പ്ലാൻഫണ്ട് ഉപയോഗിച്ച് 48 സ്കൂളുകളുടെ പണിയും നടക്കുന്നു. 25 സ്കൂൾ ഇതിനോടകം പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞു. ഒൻപത് സ്കൂളിൽ കൂടി സൗകര്യങ്ങൾ സജ്ജമാണ്. 12 ഇടത്ത് പണി നടക്കുന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് സ്കൂളുകളുടെ തറക്കല്ലിടലും ഉടൻ നടക്കും. ഒരു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 22 സ്കൂളുകളുടെ നിർമാണമാണ് നടക്കുന്നത്. മാർച്ച് 31നകം പൂർത്തിയാക്കണം. ഇതിൽ ഒന്നിെൻറ തറക്കില്ലിടൽ ഉടനുണ്ടാകും. ബാക്കി സ്കൂളുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
മൂന്നിടത്ത് പണി ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം കുട്ടികൾ സ്കൂളിൽ എത്തുേമ്പാൾ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.