ആലപ്പുഴ: നഗരത്തിൽ ജനറൽ ആശുപത്രി ജങ്ഷനിലെ ഹോട്ടലിൽ തീപിടിത്തം. സമീപത്തെ തുണിക്കടയിലേക്കും തീപടർന്നു. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് ടി.ഡി. ചിറ എം.എച്ച്. ബിജുവിന്റെ ഉടമസ്ഥതിയുലുള്ള ഫ്രൂട്ട് ക്രീം കഫ്റ്റേറിയ ഹോട്ടലിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്.
ഷെൽഫുകൾ, സീലിങ്, ഗ്ലാസ്, ബോർഡ്, ഭക്ഷണ സാമഗ്രികൾ എന്നിവ ഉപയോഗശൂന്യമായി. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ബ്രാൻഡ് ഹമ്പ് എന്ന റെഡിമെയ്ഡ് തുണിക്കടയിലേക്കും തീപടർന്നു.
കടക്ക് മുന്നില്‍ തൂക്കിയിട്ടിരുന്ന തുണിത്തരങ്ങളും ബോർഡും സീലിങ്ങും കത്തി. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഉദ്യോഗസ്ഥരായ സി.പി. ഓമനക്കുട്ടൻ, ജി. ഷൈജു, ഹാഷിം, സി.കെ. സജേഷ്, ഷാജൻ കെ. ദാസ്, നിയാസ്, കെ.എസ്. ഷാജി, എം.പി. പ്രമോദ് എന്നിരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.