അരൂക്കുറ്റി: പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്ക് താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിസാർ (46) വൃക്ക സംബന്ധമായ ചികിത്സക്ക് സുമനസ്സുകളുടെ കാരുണ്യം തേടുന്നു.വൃക്കകളുടെ തകരാറിനൊപ്പം ഹൃദയ രോഗവും ഉള്ളതിനാൽ ചികിത്സ സങ്കീർണമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ചികിത്സ മുന്നോട്ടു കൊണ്ടുപോകുന്നത് ഉദാരമതികളുടെ സഹായത്താലാണ്.
കൊല്ലം തഴവ പഞ്ചായത്തിൽ കാഞ്ഞിപ്പുഴ കുന്നേൽ വീട്ടിൽ അലിയാരു കുഞ്ഞിന്റെ മകനായ നിസാർ, പെയിന്റിങ് തൊഴിലാളിയായിരുന്നു. പള്ളുരുത്തി പടിഞ്ഞാറെ തുണ്ടിയിൽ സാദിക്കിന്റെ മകൾ സജീനയാണ് ഭാര്യ. ആറു വയസ്സുകാരിയായ ഒരു മകളുണ്ട്. സജീനയുടെ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് 10 വർഷമായി ഈ കുടുംബം മലപ്പുറം ജില്ലയിലെ മേലാറ്റൂരിലാണ് വാടകക്ക് താമസിച്ചു കൊണ്ടിരുന്നത്. ഒരു വർഷം മുമ്പ് രോഗം കണ്ടെത്തിയതിനെ തുടർന്ന് അരൂക്കുറ്റിയിലെ വാടകവീട്ടിലേക്ക് മാറി.
തുടർ ചികിത്സക്കും വൃക്ക മാറ്റിവെക്കാനുമുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായമായി നിൽക്കുകയാണ് ഈ കുടുംബം. ചികിത്സ സഹായത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.നമ്പർ: 99980117258223 (നിസാർ അലിയാരുകുഞ്ഞ്), IFSC: FDRL0001598, മേലാറ്റൂർ ബ്രാഞ്ച്. ഗൂഗിൾ പേ: 91 9867 902269. ഫോൺപേ: 91 8104 525049.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.