ആലപ്പുഴ: മൂന്നുദിവസം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറ ജില്ലയിൽ കണ്ടെത്തിയത് 1252 നിയമലംഘനങ്ങൾ. സംസ്ഥാനത്തെ ഏറ്റവും കുറവാണിത്. ചില സാങ്കേതിക തകരാർ നേരിട്ടതോടെ ജില്ലയിൽ 41 ഇടത്ത് സ്ഥാപിച്ച കാമറകൾ പൂർണരീതിയിൽ പ്രവർത്തിക്കുന്നില്ല. നിയമം ലംഘിച്ച വാഹന ഉടമകൾക്ക് തപാൽമാർഗം നോട്ടീസ് അയച്ചുതുടങ്ങി.
ഒരുദിവസം 400 നോട്ടീസ് വീതമാണ് അയക്കുന്നത്. ഇതിനൊപ്പം ഇവരുടെ ഫോണിലേക്ക് എസ്.എം.എസും അയച്ചു. എ.ഐ കാമറ ഒപ്പിയെടുത്ത നിയമലംഘനങ്ങളിൽ കൂടുതലും ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ്ബെൽറ്റും ധരിക്കാത്തതാണ്.
മോട്ടോർ വാഹനവകുപ്പ് റോഡുകളിൽ പരിശോധന നടത്തുമ്പോൾ കണ്ടെത്താൻ പ്രയാസമായിരുന്ന സീറ്റ്ബെൽറ്റ് നിയമലംഘനം കാമറയിലൂടെ പിടികൂടാനായെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ പരിഹരിച്ചതോടെ വരുംദിവസങ്ങളിൽ എണ്ണത്തിൽ വ്യത്യാസമുണ്ടാകും.
കാമറ വലിയ പിഴ ഇടാക്കുമെന്നതിനാൽ റോഡുകളിൽ നിയമലംഘനങ്ങൾ മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. അപകടവും അപകടമരണവും സമാനസ്ഥിതിയാണ്. കാമറ എത്തിയിട്ടും നിരത്തുകളിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനയുണ്ടായിരുന്നു. ഇതിലും പലരും കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.