ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ 42721 പുതിയ വോട്ടർമാർ നിർണായകം. 18-19 പ്രായ പരിധിയിൽ ഉൾപ്പെടുന്നവരാണ് ഏറെയും.
കന്നിവോട്ട് വിനിയോഗിക്കുന്ന ഇവർ മുന്നണി സ്ഥാനാർഥികളുടെ ജയ-പരാജയങ്ങൾ നിർണയിക്കുന്നിൽ മുഖ്യപങ്ക് വഹിക്കും. ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ 23,898 പുതിയ വോട്ടർമാരിൽ 11839 സ്ത്രീകളും 12059 പുരുഷന്മാരുമാണുള്ളത്. അരൂരിൽ പുതിയ വോട്ടര്‍മാരില്‍ 1414 സ്ത്രീകളും 1378 പുരുഷന്മാരുമുണ്ട്. ചേർത്തലയില്‍ 1809 സ്ത്രീകളും 1955 പുരുഷന്മാരും ആലപ്പുഴയില്‍ 1541 സ്തീകളും 1560 പുരുഷന്മാരും അമ്പലപ്പുഴയില്‍ 1506 സ്ത്രീകളും 1459 പുരുഷന്മാരും ഹരിപ്പാട് 1691 സ്ത്രീകളും 1781 പുരുഷന്മാരും കായംകുളത്ത് 1925 സ്തീകളും 2001 പുരുഷന്മാരും കരുനാഗപ്പള്ളിയില്‍ 1953 സ്തീകളും 1925 പുരുഷന്മാരുമുണ്ട്.
മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ 18,823 പുതിയ വോട്ടർമാരിൽ 9294 സ്ത്രീകളും 9529 പുരുഷന്മാരുമുണ്ട്. ചങ്ങനാശ്ശേരിയിൽ സ്ത്രീ-1156, പുരുഷൻ-1110, കുട്ടനാട്ടിൽ സ്ത്രീ-1331, പുരുഷൻ-1345, മാവേലിക്കരയിൽ സ്ത്രീ-1419, പുരുഷൻ-1421, ചെങ്ങന്നൂരില്‍ സ്ത്രീ-1233, പുരുഷൻ-1348, കുന്നത്തൂരില്‍ സ്ത്രീ-1526, പുരുഷൻ-1548, കൊട്ടാരക്കരയിൽ സ്ത്രീ-1454, പുരുഷൻ-1521, പത്തനാപുരത്ത് സ്ത്രീ-1175, പുരുഷൻ-1236 എന്നിങ്ങനെയാണ് നവവോട്ടര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.