വള്ളികുന്നം: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യുവാവ് സുമനസ്സുകളുടെ കനിവുതേടുന്നു. വള്ളികുന്നം ചേന്നങ്കിലേത്ത് വടക്കതിൽ പൊടിയൻ ലളിത ദമ്പതികളുടെ മകൻ പി.അമലാണ് (28) വൃക്ക രോഗം ബാധിച്ച് ദുരിതത്തിലായത്. മൂന്നുവർഷമായി ചികിത്സയിലുള്ള അമൽ ഒരു വർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഐ.ടി.എ കഴിഞ്ഞ് ജോലി നേടണമെന്ന ആഗ്രഹത്തിനിടയിലാണ് അപ്രതീക്ഷിതമായെത്തിയ രോഗം എല്ലാം തകര്‍ത്തത് .
അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്നതാണ് അമലിന്‍റെ കുടുംബം. നാലുവർഷം മുമ്പ് ജ്യേഷ്ഠൻ മരിച്ചു. അതിന്‍റെ ദുഃഖത്തിൽനിന്നും കരകയറും മുമ്പേ അമലിന് രോഗം സ്ഥിരീകരിച്ചത് കുടുംബത്തെ കണ്ണീരിലാഴ്ത്തി. ചോർന്നൊലിക്കുന്ന ചെറിയ വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന്‍റെ ഏക ആശ്രയം പിതാവ് പൊടിയൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനമാണ്. രോഗം ബാധിച്ചതോടെ ആശുപത്രികളിലാണ് അമലിന്‍റെ ജീവിതം. മാതാവ് ലളിത (58) വൃക്ക നല്‍കാന്‍ തയാറാണ്. പക്ഷെ 15 ലക്ഷത്തോളമുള്ള ചികിത്സ ചെലവ് ഈ കുടുംബത്തിന് താങ്ങാനാകില്ല. ശസ്ത്രക്രിയ കഴിഞ്ഞാലും മാസംതോറും ഒരു തുക മരുന്നിനും മറ്റുമായി വേണം. സുമനസ്സുകളുടെ സഹായങ്ങളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സുമനസ്സുകളുടെ സഹായ പ്രതീക്ഷയിൽ കറ്റാനം ഫെഡറൽ ബാങ്കിൽ അമലിന്‍റെ പേരിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 11620100165044.ഐ.എഫ്.എസ്.സി FDRL0001162, ഗൂഗിൾ പേ-9633053472.ഫോൺ. 9745784021.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.