അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് എൽ.ജെ.ഡി അംഗം സി.പി.എം ഏരിയ സമ്മേളനത്തിൽ വളൻറിയറായത് വിവാദത്തിലേക്ക്. പുറക്കാട് ഡിവിഷനിൽ മത്സരിച്ച് ജയിച്ച ശ്രീജ സുഭാഷാണ് കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ നടന്ന ഏരിയ സമ്മേളനത്തിൽ വളൻറിയറായത്.
പാർട്ടി അംഗങ്ങളൊ അനുഭാവികളോ ആണ് സമ്മേളനങ്ങളിൽ വളൻറിയറായി പങ്കെടുക്കാറുള്ളത്. എന്നാൽ, എൽ.ജെ.ഡി അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറികൂടിയായ ശ്രീജ സുഭാഷ് വളൻറിയറായത് സി. പി.എമ്മിനുള്ളിലും വിവാദമാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ ഒപ്പം കൂട്ടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നാണ് എൽ.ജെ.ഡി നേതൃത്വം ആരോപിക്കുന്നത്. മുമ്പും പാർട്ടി നേതൃത്വത്തിെൻറ അഭിപ്രായം തേടാതെ സി.പി.എം പരിപാടികളിൽ ശ്രീജ പങ്കെടുത്തിരുന്നു. പാചകവാതക വിലക്കയറ്റത്തിനെതിരെ നടത്തിയ അടുപ്പുകൂട്ടൽ സമരത്തിലാണ് ശ്രീജ സുഭാഷ് മുമ്പ് പങ്കെടുത്തത്. എൽ.ഡി.എഫ് പരിപാടിയെന്ന് തെറ്റിദ്ധരിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്നാണ് അന്ന് ശ്രീജ പറഞ്ഞത്. കൂടാതെ, പുന്നപ്ര-വയലാർ അനുസ്മരണ പരിപാടിയിലും ശ്രീജ പങ്കെടുത്തിരുന്നു. ഇതിലെല്ലാം എൽ.ജെ.ഡി വിശദീകരണം തേടും. ശ്രീജ മുമ്പ് മഹിള കോൺഗ്രസ് പുറക്കാട് മണ്ഡലത്തിെൻറ ഔദ്യോഗിക ചുമതല വഹിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരുന്നതാണ് എൽ.ജെ.ഡിയിലേക്ക് വരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.