അമ്പലപ്പുഴ: കരിമണൽ ഖനനം വേണ്ട, സീ വാഷിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ശനിയാഴ്ച കെ.സി .വേണുഗോപാൽ എം.പി നയിക്കുന്ന ഖനന ബന്ധന മാർച്ചിന്റെ ഭാഗമായാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.
പല്ലന പുലത്തറയിൽനിന്നാരംഭിച്ച പ്രകടനവും തോട്ടപ്പള്ളി ജങ്ഷനിൽനിന്നുള്ള പ്രകടനങ്ങൾ ഒന്നിച്ച് ഖനന മേഖലയിലേക്ക് നീങ്ങി. ഖനന മേഖലയിൽ കൂടിയ യോഗം എസ്. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. വിനോദ് ജി. പാണ്ഡവത്ത്, എ. ഷാജഹാൻ, നാസർ ആറാട്ടുപുഴ, ബി.ഭദ്രൻ, എം.എച്ച്. വിജയൻ, സീനോ വിജയരാജ്, കമലോത്ഭവൻ, ഷിബു പ്രകാശ്, യു.ഹാരിസ്, കെ.എ. സെമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.