മെഡിക്കൽ കോളജ് ആശുപത്രി: ഡോക്ടർമാരുടെ കുറവ് രോഗികളെ വലക്കുന്നു

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങളിൽ ഡോക്ടർമാർ കുറവ്. വിവിധ വിഭാഗങ്ങളിലായി 30 മുതിർന്ന ഡോക്ടർമാരുടെ കുറവുണ്ട്. ജില്ലയിൽ വൈറൽ പനി അടക്കം രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. അസോസിയേറ്റ് തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ.

മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ അടക്കം പ്രധാന തസ്തികകളിലും ആളില്ല. ഓർത്തോ വിഭാഗം പ്രഫസർക്ക് പ്രിൻസിപ്പലിന്‍റെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. മെഡിസിൻ, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, കാർഡിയോളജി, ഫൊറൻസിക്, പീഡിയാട്രിക്, ന്യൂറോളജി, കാർഡിയോളജി ന്യൂറോ മെഡിസിൻ, അസ്ഥിരോഗ വിഭാഗങ്ങളിൽ അടക്കമാണ് കുറവുള്ളത്.

പ്രിൻസിപ്പൽ -ഒന്ന്. ന്യൂറോസർജറി, പീഡിയാട്രിക് സർജറി, കാർഡിയോളജി, ഫോറൻസിക് വിഭാഗങ്ങളുടെ മേധാവി - നാല് ഒഴിവ്. മെഡിസിൻ വിഭാഗം: പ്രഫസർ - രണ്ട്. പീഡിയാട്രിക് വിഭാഗം: പ്രഫസർ -ഒന്ന്. ന്യൂറോളജി വിഭാഗം: പ്രഫസർ -ഒന്ന്, അസോസിയേറ്റ് പ്രഫസർ -രണ്ട്. കാർഡിയോളജി വിഭാഗം: പ്രഫസർ - ഒന്ന്. അസോസിയേറ്റ് പ്രഫസർ -രണ്ട്. ഫോറൻസിക്: പ്രഫസർ - ഒന്ന്. അസോസിയേറ്റ് പ്രഫസർ -ഒന്ന്. അസി. പ്രഫസർ -ഒന്ന്.

പതോളജി വിഭാഗം: അസി. പ്രഫസർ -ഒന്ന്. ന്യൂറോ മെഡിസിൻ വിഭാഗം: അസി. പ്രഫസർ -ഒന്ന്. റേ‍ഡിയോ ഡയഗ്നോസിസ് വിഭാഗം: അസോസിയേറ്റ് പ്രഫസർ -ഒന്ന്, അസി. പ്രഫസർ -ഒന്ന്. അസ്ഥിരോഗ വിഭാഗം: അസോസിയേറ്റ് പ്രഫസർ -ഒന്ന്. അസി. പ്രഫസർ -ഒന്ന്. സൈക്യാട്രി വിഭാഗം: അസോസിയേറ്റ് പ്രഫസർ -ഒന്ന്. അസി. പ്രഫസർ -ഒന്ന്. ഗൈനക് വിഭാഗം: പ്രഫസർ -ഒന്ന്. അസി. പ്രഫസർ-രണ്ട്. ത്വഗ്രോഗ വിഭാഗം: അസോസിയേറ്റ് പ്രഫസർ -ഒന്ന്. അസി. പ്രഫസർ -ഒന്ന്.സ്ഥാനക്കയറ്റം ലഭിച്ച് പോയ ഡോക്ടർമാർക്ക് പകരക്കാർ എത്താത്തത് അടക്കം കാരണങ്ങളാലാണ് ഇത്രയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്.

Tags:    
News Summary - Medical College Hospital: Shortage of doctors drags patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.