റോഡരികിൽ ഉപേക്ഷിച്ച തടി

റോഡരികിലെ തടി; അപകടങ്ങൾ പതിവാകുന്നു

അമ്പലപ്പുഴ: റോഡരികിൽ ഉപേക്ഷിച്ച തടി മൂലം അപകടങ്ങൾ പതിവാകുന്നു. ദേശീയ പാതയിൽ പുറക്കാട് പഴയങ്ങാടി ജങ്ഷനിലാണ് തടികൾ അപകടത്തിന് വഴിവെക്കുന്നത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി റോഡരികിൽ നിന്ന കൂറ്റൻ തണൽ മരങ്ങൾ വെട്ടിമാറ്റിയിരുന്നു.

എന്നാൽ ആഴ്ചകൾക്കു മുൻപ് വെട്ടിമാറ്റിയ തടികൾ റോഡരികിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. ഇത് ദിവസവും നിരവധി അപകടങ്ങൾക്കും കാരണമാകുകയാണ്. ജങ്ഷനിലെ നടപ്പാതയിൽത്തന്നെയാണ് തടികൾ കൂട്ടിയിട്ടിരിക്കുന്നത്.

ബസ് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസ് കയറാൻ പോലും കഴിയാത്ത തരത്തിലാണ് തടികൾ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തടിയിൽ തട്ടി വീണ് പ്രദേശത്തെ ഒരു മത്സ്യവിൽപനക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ദേശീയ പാതയിലൂടെ അമിതവേഗത്തിൽ വാഹനങ്ങൾ പാഞ്ഞു വരുമ്പോൾ വശത്തേക്ക് ഒതുക്കി നിർത്താൻ പോലും കഴിയാറില്ല. 

Tags:    
News Summary - roadside timber Accidents are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.