അമ്പലപ്പുഴ: ഒറ്റ ശ്വാസത്തിൽ അറുപത് സസ്യങ്ങളുടെ പേര് പറഞ്ഞ് ഒമ്പതു വയസ്സുകാരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കാട്ടൂക്കാരൻ വീട്ടിൽ സുധീറിെൻറ മകൻ മുഹമ്മദ് സഹിലാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. നീർക്കുന്നം എസ്.ഡി.വി ഗവ: യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സഹിൽ ലോക്ക് ഡൗൺ മുതലാണ് തെൻറ മികവുകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. കുപ്പികളിൽ വർണ വിസ്മയം തീർത്താണ് തുടക്കം.
കുപ്പി, ചിരട്ട, തൊണ്ട്, കയർ, മറ്റ് പാഴ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ചെടിച്ചട്ടികളും നിർമിച്ചു. മകെൻറ കഴിവ് തിരിച്ചറിഞ്ഞ പിതാവ് പല സ്ഥലങ്ങളിൽ നിന്നായി ധാരാളം ചെടികളും എത്തിച്ച് നൽകി. മാതാവ് സുഹറയുടെ സഹായത്താലാണ് ചെടികളുടെ പേര് മനഃപാഠമാക്കിയത്. ജൂണിൽ പ്ലാൻറ് ഐഡൻറിഫിക്കേഷൻ വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിലേക്ക് അപേക്ഷ അയച്ചു.
പിന്നീട് ഇവരുടെ നിർദേശ പ്രകാരം ചെടികളുടെ പേര് പറയുന്ന വിഡിയോയും അയച്ചു നൽകി. മിനിറ്റിൽ അറുപത് ചെടികളുടെ പേരുകളാണ് മുഹമ്മദ് സഹിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽനിന്ന് മുഹമ്മദ് സഹിലിന് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. വീടിെൻറ പരിസരമാകെ ഈ മിടുക്കൻ പാഴ്വസ്തുക്കളിൽ നിർമിച്ച ചെടിച്ചട്ടികളുടെ ശേഖരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.