താ​മ​ര​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ടൗ​ൺ വാ​ർ​ഡ് 107-ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഘോ​ഷ​യാ​ത്ര

അംഗൻവാടികളിൽ ‘ചിരിക്കിലുക്കം’ പ്രവേശനോത്സവം വർണാഭമായി

ആ​ല​പ്പു​ഴ: കു​രു​ന്നു​ക​ളു​ടെ ചി​രി​ക്കി​ലു​ക്ക​വു​മാ​യി അം​ഗ​ൻ​വാ​ടി ​പ്ര​വേ​ശ​നോ​ത്സ​വം. പു​ത്ത​ൻ​ബാ​ഗും കു​ട​യും ചൂ​ടി​യെ​ത്തി​യ കു​രു​ന്നു​ക​ളെ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള തൊ​പ്പി​യും സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി​ട്ടാ​ണ്​ അ​ധ്യാ​പ​ക​ർ സ്വീ​ക​രി​ച്ച​ത്.

സ​മ്മാ​ന​ങ്ങ​ൾ കി​ട്ടി​യി​ട്ടും മാ​താ​പി​താ​ക്ക​ളെ വി​ട്ടു​മാ​റി​ല്ലെ​ന്ന പി​ടി​വാ​ശി​യി​ലാ​യി​രു​ന്നു ചി​ല​ർ. പു​തി​യ ക​ളി​പ്പാ​ട്ട​ങ്ങ​ളും കൂ​ട്ടു​കാ​രെ​യു​മെ​ല്ലാം ക​ണ്ട​പ്പോ​ൾ മ​ന​സ്സ്​ മാ​റി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ലെ 2150 അം​ഗ​ൻ​വാ​ടി​ക​ളാ​ണ്​ പ്ര​വേ​​ശ​നോ​ത്സ​വം ന​ട​ന്ന​ത്.

സം​സ്ഥാ​ന ശി​ശു​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ചി​രി​ക്കി​ലു​ക്കം’ എ​ന്ന​പേ​രി​ലാ​ണ്​ ആ​ദ്യ​ദി​നം ആ​ലോ​ഷി​ച്ച​ത്. ഇ​നി ജൂ​ൺ അ​ഞ്ചു​വ​രെ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.

കു​ട്ടി​ക​ളെ പ്ര​കൃ​തി​പ​രി​ച​യ​പ്പെ​ടു​ത്തും.. ‘ഒ​രു തൈ ​ന​ടാം’ എ​ന്ന പേ​രി​ൽ വീ​ടു​ക​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. ‘എ​ന്റെ തോ​ട്ടം’ എ​ന്ന പേ​രി​ൽ പൂ​ന്തോ​ട്ടം ഒ​രു​ക്ക​ലും ഉ​ണ്ടാ​കും.

ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത്‌ 61 -ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ശ്വ​തി തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് മെ​മ്പ​ർ ഗീ​ത ശ്രീ​ജി, വാ​ർ​ഡ് മെ​മ്പ​ർ ഇ​ന്ദു​ല​ത, അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക ഗീ​ത​മ്മ, നി​യാ​സ് വ​ന്ദി​ക​പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി.​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

ചേ​ർ​ത്ത​ല: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​ജി നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ ടൗ​ൺ എ​ൽ പി ​സ്കൂ​ളി​ൽ എ​ൽ കെ ​ജി പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഇ​ന്ന്​ രാ​വി​ലെ 10 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നാം ക്ലാ​സി​ൽ മാ​ത്രം 152 കു​ട്ടി​ക​ൾ പ്ര​വേ​ശ​ന​ത്തി​നു​ണ്ട്.

ക​ട​ക്ക​ര​പ്പ​ള്ളി ഗ​വ​ൺ​മെ​ന്റ് എ​ൽ.​പി.​എ​സി​ൽ ഒ​ന്നി​ന് ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ​യിം​സ് ചി​ങ്കു ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് നോ​ർ​ത്ത് എ​ൽ​പി​എ​സി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ക​വി​താ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​മ്പ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് അം​ഗ​ൻ വാ​ടി​ക​ളി​ൽ ആ​ദ്യ​മാ​യി യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തി​യ ക​രു​മാ​ടി 116-ാം ന​മ്പ​ർ അം​ഗ​ൻ വാ​ടി​യി​ൽ ഇ​ക്കു​റി​യും നി​റ​പ്പ​കി​ട്ടാ​ർ​ന്ന രീ​തി​യി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്ന​ത്. കു​രു​ന്നു​ക​ളു​ടെ പ്രാ​ർ​ത്ഥ​നാ ഗാ​ന​വും ന​ട​ന്നു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം കു​ട​യും ന​ൽ​കി. ആ​ദ്യ ദി​വ​സം പാ​യ​സ​വും ന​ൽ​കി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്.​അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ക​ർ​തൃ സ​മി​തി പ്ര​സി​ഡ​ന്‍റ്​ ക​രു​മാ​ടി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​തി കു​മാ​ർ, സു​രേ​ഷ്, വ​ർ​ക്ക​ർ സ​ൽ​മ, ഹെ​ൽ​പ്പ​ർ പ്രി​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലെ​യും അം​ഗ​ൻ​വാ​ടി​ക​ളി​ൽ ആ​ഘോ​ഷ​പൂ​ർ​വം പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. പ്ര​സി​ഡ​ൻ​റ് ജി.​വേ​ണു, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷൈ​ജ അ​ശോ​ക​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ബി.​ഹ​രി​കു​മാ​ർ, ആ​ർ.​ദീ​പ, ദീ​പ ജ്യോ​തി​ഷ്, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ദീ​പ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​റ​വൂ​ർ: പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന​ത്തി​ൽ പ​ള്ളി​ത്തോ​ട് ഇ​ല്ലി​ക്ക​ലി​ലെ മൂ​ന്ന്​ അ​ങ്ക​ണ​വാ​ടി​യി​ലെ 50-ളാം ​കു​രു​ന്നു​ക​ൾ​ക്ക് പ​ള്ളി​ത്തോ​ട് എ​ൽ​ഡ​രാ​ടോ ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മോ​ളി രാ​ജേ​ന്ദ്ര​ൻ വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ര​ഞ്ജി​ത്ത് എം ​ആ​ർ, നെ​ൽ​സ​ൺ കെ ​എം, മേ​രി എം ​ജെ, അ​ഭി​യ പി ​കെ, സ​ന്ധ്യ കെ ​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തൃ​ക്കു​ന്ന​പ്പു​ഴ: പാ​നൂ​ർ 14ാം വാ​ർ​ഡി​ൽ 134 ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യി​ലെ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. മെം​ബ​ർ ഷാ​ജി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പി​ക ര​തി, അ​ബ്ദു​ൽ റ​സാ​ഖ് ച​ക്കി​ട്ട​പ​റ​മ്പ​ൻ ത​മീം​കാ​ട്ടി​ൽ അം​ഗം. താ​ഹി​റ, ഹ​നീ​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Anganwadis entrance festival was colorful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.