ആലപ്പുഴ: പാരമ്പര്യം കൈവിടാത്ത ലത്തീഫിെൻറ കടയിെല ജ്യൂസിന് 20 രൂപ നൽകിയാൽ മതി. ആലപ്പുഴ എസ്.ഡി.വി സ്കൂളിന് സമീപത്തെ റോഡരികിലെ കടയിൽ രുചിഭേദമില്ലാതെ ഇഷ്ടപ്പെട്ട എല്ലാത്തരം ജ്യൂസും ഇതേവിലക്ക് കിട്ടും. കടയുടമ ചാത്തനാട് ഫാത്തിമ മൻസിൽ ലത്തീഫ് (58) പറയും ഇതിനുപിന്നിലെ കഥ.
40വർഷം മുമ്പ് പിതാവ് പരേതനായ അബ്ദുൽഖാദർ മോരുംവെള്ളവുമായി തുടങ്ങിവെച്ച കച്ചവടമാണിത്. അന്ന് മുതൽ ദാഹിച്ച് വലഞ്ഞ് വരുന്നവർക്ക് നൽകുന്ന ശീതളപാനീയങ്ങൾക്ക് അമിതലാഭം വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ കാലയളവിൽ പഴവർഗങ്ങൾക്കും മറ്റും വില കൂടിയിട്ടും അതൊന്നും കച്ചവടത്തെ ബാധിച്ചിട്ടില്ല. അഞ്ചുവർഷമായി 20 രൂപക്കാണ് എല്ലാത്തരം ജ്യൂസും വിൽക്കുന്നത്.
സ്കൂളും ആൾത്തിരക്കും കുറവായതിനാൽ കച്ചവടത്തിൽ നേരിയ കുറവുണ്ട്. എന്നാലും ദാഹിച്ചെത്തുന്നവരുടെ ആത്മസംതൃപ്തിയും വിലകുറവാണെന്നറിയുേമ്പാൾ മുഖത്തു തെളിയുന്ന സന്തോഷവുമാണ് പ്രധാനം. ചിലർ കുടുംബസമേതവും അല്ലാതെയും പതിവ് തെറ്റിക്കാതെ ജ്യൂസ് തേടിയെത്താറുണ്ട്. തിരക്കേറിയ സമയങ്ങളിൽ ദിവസേന 7000 രൂപവരെ വിൽപനയുണ്ടായിരുന്നു. ഇപ്പോഴത് 1500 രൂപയായി കുറഞ്ഞിട്ടും കച്ചവടത്തിൽ ഇതുവരെ നഷ്ടമുണ്ടായിട്ടില്ല. തിരക്കേറുേമ്പാൾ സഹായത്തിന് സഹോദരൻ ഹുസൈനും ഒപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.