ആറാട്ടുപുഴ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി ചൂഷണം ചെയ്തശേഷം പിന്മാറുകയും പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിന് നിയമസംവിധാനത്തില്‍ ആവശ്യമായ ഭേദഗതികള്‍ക്ക് വനിത കമീഷന് ശിപാര്‍ശ ചെയ്യുമെന്ന് കമീഷന് അംഗം എം.എസ്. താര പറഞ്ഞു.
ആറാട്ടുപുഴ പെരുമ്പിള്ളില്‍ വിവാഹ വാഗ്ദാനത്തിനുശേഷം യുവാവ് പിന്മാറിയതിനെത്തുടര്ന്ന് ആത്മഹത്യചെയ്ത 21കാരിയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച് കമീഷന് അംഗം വിവരങ്ങള്‍ ആരാഞ്ഞു.
ആറാട്ടുപുഴ സംഭവത്തില്‍ അന്വേഷണം വൈകുന്നതില്‍ കമീഷന് അതൃപ്തി അറിയിച്ചു. ഒരാഴ്ചയായിട്ടും കുറ്റാരോപിതനെ ചോദ്യംചെയ്യാത്തത് ഗുരുതര വീഴ്ചയാണ്. പ്രതിയെ ചോദ്യംചെയ്ത് അന്വേഷണം വേഗത്തിലാക്കണമെന്ന് തൃക്കുന്നപ്പുഴ സി.ഐക്ക് നിര്‍ദേശം നല്കി.
പെണ്‍കുട്ടിയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന യുവാവിെൻറ വീട്ടുകാര്‍ വിവാഹത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നതായി രക്ഷിതാക്കള്‍ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.