Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightവിവാഹവാഗ്ദാന ലംഘനം:...

വിവാഹവാഗ്ദാന ലംഘനം: നിയമഭേദഗതിക്ക് ശിപാര്‍ശ ചെയ്യും –വനിത കമീഷന്‍

text_fields
bookmark_border
വിവാഹവാഗ്ദാന ലംഘനം: നിയമഭേദഗതിക്ക് ശിപാര്‍ശ ചെയ്യും –വനിത കമീഷന്‍
cancel

ആ​റാ​ട്ടു​പു​ഴ: പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ചൂ​ഷ​ണം ചെ​യ്ത​ശേ​ഷം പി​ന്മാ​റു​ക​യും പെ​ണ്‍കു​ട്ടി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ കു​റ്റ​ക്കാ​ര്‍ക്ക് ത​ക്ക​താ​യ ശി​ക്ഷ ന​ല്‍കു​ന്ന​തി​ന് നി​യ​മ​സം​വി​ധാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ക്ക് വ​നി​ത ക​മീ​ഷ​ന്‍ ശി​പാ​ര്‍ശ ചെ​യ്യു​മെ​ന്ന് ക​മീ​ഷ​ന്‍ അം​ഗം എം.​എ​സ്. താ​ര പ​റ​ഞ്ഞു.

ആ​റാ​ട്ടു​പു​ഴ പെ​രു​മ്പി​ള്ളി​ല്‍ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​നു​ശേ​ഷം യു​വാ​വ് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്ന് ആ​ത്മ​ഹ​ത്യ​ചെ​യ്ത 21കാരിയു​ടെ ര​ക്ഷി​താ​ക്ക​ളെ സ​ന്ദ​ര്‍ശി​ച്ച് ക​മീ​ഷ​ന്‍ അം​ഗം വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു.

ആ​റാ​ട്ടു​പു​ഴ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​ല്‍ ക​മീ​ഷ​ന്‍ അ​തൃ​പ്തി അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യാ​യി​ട്ടും കു​റ്റാ​രോ​പി​ത​നെ ചോ​ദ്യം​ചെ​യ്യാ​ത്ത​ത് ഗു​രുത​ര വീ​ഴ്ച​യാ​ണ്. പ്ര​തി​യെ ചോ​ദ്യം​ചെ​യ്ത് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ സി.​ഐ​ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

പെ​ണ്‍കു​ട്ടി​യു​മാ​യി ദീ​ര്‍ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വി‍െൻറ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ന്​ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ള്‍ ക​മീ​ഷ​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideWoman Commissionmarriage promise violated
Next Story