അഞ്ചു ദിവസത്തെ കാറ്റും മഴയും; കെ.എസ്.ഇ.ബിക്കു നഷ്ടം 5.42 ലക്ഷം 

അരൂർ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് നഷ്ടം 5,42,000 രൂപ. അരൂർ, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിലെ മാത്രം നഷ്ടമാണിത്. ഇതിൽ 5,20,000 രൂപയുടെ നഷ്ടം അരൂർ സെക്ഷനിൽ മാത്രമാണ് സംഭവിച്ചത്. പട്ടണക്കാട് സെക്ഷനിലെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അസി.എൻജിനീയർ പറഞ്ഞു.

മരങ്ങൾ കടപുഴകിയും ചില്ലകളൊടിഞ്ഞു വീണും പോസ്റ്റ് ഒടിയൽ, കമ്പി പൊട്ടൽ, ഫീഡർ, ട്രാൻസ്ഫോർമർ തകരാറുകളുൾപ്പടെയാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായത്. വ്യാഴാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവാഴ്ച ശമനമുണ്ടായെങ്കിലും അരൂർ മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മാലിന്യവും എക്കലും മൂലം തോടുകൾ അധികവും ഒഴുക്ക് നിലച്ചിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി പലയിടത്തും ഒഴുക്ക് പുനസ്ഥാപിക്കാൻ കഴിഞ്ഞത് ആശ്വാസം പകരുന്നുണ്ട്.

അന്ധകാരനഴിയിൽ യന്ത്രസഹായത്താൽ പൊഴിമുറിച്ചതിനാൽ പൊഴിച്ചാലിലൂടെ പെയ്ത്തു വെള്ളം ഒഴുകി കടലിലേക്ക് പോകുന്നുണ്ട്. രണ്ടു ദിവസം പൂർണമായി മഴ മാറിനിന്നെങ്കിൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം വറ്റുകയുള്ളൂയെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാൽ വേമ്പനാട്ടു കായലിൽ വേലിയേറ്റം തുടരുന്നതിനാൽ കായലോര വാസികൾക്ക് ദുരിതമാണ്.

Tags:    
News Summary - 5.42 lakh for kseb over rainfall in aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.