അരൂർ: നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ. കോടംതുരുത്ത് െവച്ചുകുന്നത്ത് സൈജു (42), മട്ടാഞ്ചേരി കല്ലറക്കൽ ഷാജി (48), പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുൽ നാസർ(37), വയനാട് തൊണ്ടൻകാട് സ്വദേശി നാസർ(38) എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികുടിയത്്.
സ്റ്റേഷൻ ഹൗസ് ഓഫിസർ എ.വി. സൈജു, എസ്.ഐ വീരേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിെല സംഘം 300 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി സൈജു, ഷാജി എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് മറ്റ് രണ്ടുപേരും കുടുങ്ങിയത്.
നാസറും അബ്ദുൽ നാസറും 1300 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായാണ് കാറിൽ കോടംതുരുത്തിൽ എത്തിയത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവരിൽനിന്ന് പാക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്ന നിരവധി പേരുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ്, രതീഷ്, ശ്രീജിത്ത്, ശ്യാംജിത്ത്, അനിൽ, ടെൽസൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.