അപകടത്തിൽ തകർന്ന വാൻ

വാനിന്​ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; നാലുപേർക്ക്​ പരിക്ക്​

അരൂർ: റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിനു പിന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ച്​ വാനിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി നിസാറിനു(45) പരിക്കേറ്റു. ഇ​േദ്ദഹത്തെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിലെ മൂന്ന്​ യാത്രക്കാർക്ക്​ നിസാര പരിക്കുണ്ട്​. ദേശീയപാതയിൽ ചന്തിരൂർ പാലത്തിനു വടക്കു ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാൻ എതിർ വശത്തെ ഹോട്ടൽ കെട്ടിടത്തിന്‍റെ മുന്നിൽ ഇടിച്ചുനിന്നു. വാൻ പൂർണമായും തകർന്നു.

അപകടത്തെ തുടർന്നു കുറച്ചു സമയം ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്നു ബസ്. ബേക്കറികളിൽ ഹൽവ വിൽപന നടത്തുന്നതിനു കരുനാഗപ്പള്ളിയിൽ നിന്നു അരൂരിലേക്ക്​ വരികയായിരുന്നു വാൻ. 

Tags:    
News Summary - ksrtc bus hit van 4 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.