അരൂർ: അന്ധകാരനഴി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേഖലയിലെ തൊഴിലാളികൾ പണിക്കുപോയിട്ട് ഒന്നരമാസം പിന്നിടുന്നു. കാലവർഷക്കെടുതിയും കോവിഡ് വ്യാപനവും മൂലം പ്രദേശം വറുതിയുടെ പിടിയിലാണ്. പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ 17, 19 വാർഡുകളിലാണ് മത്സ്യത്തൊഴിലാളികൾ ഏറെയുള്ളത്. ജീവിതം വഴിമുട്ടി നിൽക്കുന്ന തീരവാസികൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല.
ചെല്ലാനം ഹാർബർ വഴിയാണ് ഇവർ മത്സ്യബന്ധനത്തിന് പോകുന്നത്. എന്നാൽ, പട്ടണക്കാട് പഞ്ചായത്ത് കണ്ടെയ്ൻമെൻറ് സോൺ ആക്കിയതോടെ ഹാർബറിലേക്ക് പട്ടണക്കാട് പ്രദേശത്തുള്ള തൊഴിലാളികളെ പ്രവേശിപ്പിക്കുന്നില്ല. മത്സ്യബന്ധന ഉപകരണങ്ങൾ ശക്തമായ മഴയിലും കാറ്റിലും നശിച്ചു. കഴിഞ്ഞ പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന മത്സ്യത്തൊഴിലാളികളാണ് മേഖലയിൽ താമസിക്കുന്നത്. സർക്കാർ ഇടപെട്ട് സഹായങ്ങൾ നൽകണമെന്നതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.