അരൂർ: താപനില ഉയർന്നിട്ടും അരൂർ-തുറവൂർ ഉയരപ്പാത നിർമാണ തൊഴിലാളികൾക്ക് ജോലി സമയപുനഃക്രമീകരണം ഏർപ്പെടുത്താതെ അധികൃതർ. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയും പകല്‍ താപനില ക്രമാതീതമായി വർധിക്കുന്നതും കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടി സർക്കാർ ഉത്തരവുള്ളപ്പോഴാണ് അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയിൽ ഉയരപ്പാത നിർമാണം തകൃതിയായി തുടരുകയാണ്.
500ലധികം അന്തർസംസ്ഥാന തൊഴിലാളികളാണ് നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. താപനില ക്രമാതീതമായി ഉയർന്നപ്പോൾ തൊഴിൽ സമയം ക്രമീകരിക്കാൻ തൊഴിൽ വകുപ്പ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങൾ വകവവെക്കാത്ത തൊഴിലുടമകൾക്ക് ശിക്ഷയും ഉത്തരവിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിർമാണസ്ഥലത്ത് ഉത്തരവ് മറികടന്ന് തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മുഴുവന്‍ തൊഴിലിടങ്ങളിലും പരിശോധന നടത്താന്‍ ലേബര്‍ കമീഷണര്‍ അര്ജുന് പാണ്ഡ്യന് മന്ത്രി നിർദേശം നല്കി.
ജില്ല ലേബര്‍ ഓഫിസര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി പരിശോധന ശക്തമാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ജില്ല ലേബര്‍ ഓഫിസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍, അസി. ലേബര്‍ ഓഫിസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം ദൈനംദിന പരിശോധന നടത്തുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.