മി​നി​

ഭർത്താവിന്‍റെ മർദനത്തിൽ ഗുരുതര പരിക്ക്​; പൊലീസ് അവഗണിച്ചെന്ന് പരാതി

അ​രൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യോ​ട് അ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന കാ​ണി​ച്ച​താ​യി പ​രാ​തി.

പ​ഞ്ചാ​യ​ത്ത്‌ 19ാം വാ​ർ​ഡി​ൽ മേ​പ്പാ​ട​ത്ത്​ മി​നി​ക്കാ​ണ് ഭ​ർ​ത്താ​വ് പ്ര​ജീ​ഷി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മേ​യ്‌ 14ന്​ ​വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ര​ണ്ട് പെ​ൺ​മ​ക്ക​ൾ മാ​ത്ര​മാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​രൂ​ർ പൊ​ലീ​സി​ൽ വി​ളി​ച്ച് സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ആ​രും ചെ​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​ക​ൾ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യെ ഫോ​ണി​ൽ വി​ളി​ച്ച​ശേ​ഷ​മാ​ണ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചോ​ര വാ​ർ​ന്നു​നി​ന്ന സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന്​ 0പ​ക​രം ഭാ​ര്യ​യും ഭ​ർ​ത്താ​വും സ്റ്റേ​ഷ​നി​ലെ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. സ്റ്റേ​ഷ​നി​ൽ ചെ​ന്ന ഭ​ർ​ത്താ​വി​ന് പ​രി​ഗ​ണ​ന​യും മ​ർ​ദ​ന​മേ​റ്റ സ്ത്രീ​ക്ക് അ​ധി​ക്ഷേ​പ​വും നേ​രി​ടേ​ണ്ടി വ​ന്ന​താ​യാ​ണ് പ​രാ​തി.ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് വ​നി​ത സി.​പി.​ഒ​മാ​ർ വ​ള​രെ അ​വ​ഗ​ണ​ന​യോ​ടെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.

പി​ന്നീ​ട് എ​സ്.​പി​യും ഡി​വൈ.​എ​സ്.​പി​യും ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.അ​രൂ​ർ പൊ​ലീ​സ് ഇ​ത്ത​രം കേ​സു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മി​നി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, മ​ർ​ദ​ന​മേ​റ്റ സ്ത്രീ​യെ അ​വ​ഗ​ണി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​രൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Serious injury due to husband's beating- Complaint that the police ignored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.