അരൂർ: ഇടതുപക്ഷത്തോട് ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന മണ്ഡലത്തിൽ വലതുപക്ഷം വിജയക്കൊടി പാറിച്ചത് മൂന്നുതവണ മാത്രം. കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന കെ.ആർ. ഗൗരിയമ്മയുടെ രാഷ്ട്രീയ ചരിത്രവും ജീവിതവും അടയാളപ്പെടുത്തിയ മണ്ണാണിത്. ഒമ്പതു തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ അരൂർ ചേർത്തുനിർത്തി. ഇതിൽ ഏഴുതവണ എൽ.ഡി.എഫിനൊപ്പവും ജെ.എസ്.എസ് രൂപവത്കരിച്ച് രണ്ടുതവണ യു.ഡി.എഫിനൊപ്പവും വിജയിച്ചു. സി.പി.എമ്മിലെ എ.എം. ആരിഫ് ഹാട്രിക് വിജയവും നേടിയിട്ടുണ്ട്.
1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ അരൂർ കോൺഗ്രസിനൊപ്പമാണ് നിന്നത്. പി.എസ്. കാർത്തികേയൻ എം.എൽ.എയായി. 1960ലും കാർത്തികേയൻ വിജയം ആവർത്തിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം ഗൗരിയമ്മ സി.പി.എമ്മിനുവേണ്ടി മത്സരിക്കാെനത്തിയതോടെ 1965ൽ ആദ്യമായി അരൂരിൽ ചൊെങ്കാടി പാറി. വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണെന 4583 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് തോൽപിച്ചത്. 1967, 1970 വർഷങ്ങളിലും ഗൗരിയമ്മ ജയിച്ചെങ്കിലും 1977ൽ സി.പി.ഐയുടെ പി.എസ്. ശ്രീനിവാസനോട് തോറ്റു. 1980ൽ വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. 12,364 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷം. 1982, 1987, 1991 വർഷങ്ങളിലും സ്ഥിതി വ്യത്യസ്തമായില്ല. 1996, 2001 തെരഞ്ഞെടുപ്പുകളിൽ ജെ.എസ്.എസ് പ്രതിനിധിയായി യു.ഡി.എഫ് ചേരിയിൽനിന്നായിരുന്നു വിജയം. എന്നാൽ, 2006ൽ എ.എം. ആരിഫ് ഗൗരിയമ്മയെ തോൽപിച്ചു. 4753 വോട്ടിെൻറ ഭൂരിപക്ഷം. 2011ലും 2016ലും ആരിഫ് ജയം ആവർത്തിച്ചു. 2016ൽ കോൺഗ്രസിലെ സി.ആർ. ജയപ്രകാശിനെ 38,519 എന്ന റെക്കോഡ് ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 2019ൽ എം.എൽ.എ സ്ഥാനം രാജിവെച്ച് ആരിഫ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയം നേടി. പിന്നെ, എൽ.ഡി.എഫിെൻറ ഏക ലോക്സഭ എം.പിയായതും ചരിത്രം. തൊട്ടുപിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരിഫിനോട് പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനിലൂടെ കോൺഗ്രസ് നീണ്ട ഇടവേളക്കുശേഷം കരുത്തുകാട്ടി.
2019ലെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ മനു സി. പുളിക്കലിനെ 2079 വോട്ടിെൻറ ഭൂരിപക്ഷത്തിന് ഷാനിമോൾ ഉസ്മാൻ തോൽപിച്ചു. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കോയ്മ നഷ്ടമായി. 7539 വോട്ടിെൻറ കുറവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.