അരൂർ: ബൈക്ക് മോഷണകേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. അരൂർ അറക്കമാളിയേക്കൽ അശ്വിൻ (18) സഹോദരങ്ങളായ ചക്കാലപറമ്പിൽ ആഷിൽ (20), അലൻ(21) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടിനാണ് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി വിവേക് ആലപ്പുഴയിൽ നിന്ന് സുഹൃത്തുമൊത്ത് യമഹ ആർ വൺ ബൈക്കിൽ വീട്ടിലേക്കുമടങ്ങുന്നതിനിടെ ദേശീയപാതയിൽ അരൂർ കെൽട്രോൺ കവലയ്ക്ക് സമീപമുള്ള തട്ടുകടയിൽ ചായ കുടിക്കാൻ കയറിയപ്പോൾ റോഡരികിൽ വച്ചിരുന്ന ബൈക്ക് മോഷണം പോകുകയായിരുന്നു. ബൈക്കുടമ തട്ടുകടയിൽ ചായ കുടിക്കാൻ പോയ തക്കം നോക്കി മൂവർ സംഘം ബൈക്കിന്റെ താക്കോലുമായുള്ള വയർ കണക്ഷൻ വിച്ഛേദിച്ച് ബൈക്കുമായി കടക്കുകയായിരുന്നു.
തുടർന്ന് അരൂർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നേതൃത്വത്തിൽ സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ ഫോർട്ട് കൊച്ചിയിൽ യുവാക്കൾ ബൈക്കുമായി കറങ്ങുന്നതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ ബൈക്ക് ഇടക്കൊച്ചിയിൽ പ്രതികളുടെ സുഹൃത്തിൻ്റെ വീട്ടിൽ ഒളിപ്പിച്ചതായി കണ്ടെത്തി. പോലീസ് പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.