ആവശ്യത്തിന്​ മരുന്നില്ല; നഗരസഭ വയോമിത്രം പദ്ധതി പാളുന്നു

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ വ​യോ​മി​ത്രം പ​ദ്ധ​തി പാ​ളു​ന്നു. ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നില്ല. വ​ള​രു​ന്ന കേ​ര​ളം, വ​ള​ര്‍ത്തി​യ​വ​ര്‍ക്ക് ആ​ദ​രം എ​ന്ന ടാ​ഗ് ലൈ​നോ​ടെ തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ്​ താ​ളം​തെ​റ്റു​ന്ന​ത്.

65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​ടെ മാ​ന​സി​ക-​ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​പാ​ല​ന​ത്തി​നാ​യി സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്​ കീ​ഴി​ല്‍ സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച​താ​ണി​ത്. രോ​ഗി​ക​ളാ​യ​വ​ർ​ക്ക്​ സൗ​ജ​ന്യ മ​രു​ന്നും ചി​കി​ത്സ​യും കി​ട്ടി​യി​രു​ന്നു. വ​യോ​ധി​ക​ര്‍ക്ക് ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ള്‍ ല​ഭ്യ​മ​ല്ലെ​ന്നാ​ണ്​ പ്ര​ധാ​ന പ​രാ​തി. 130 മ​രു​ന്നു​ക​ളി​ൽ പ​ല​തും​വെ​ട്ടി​ക്കു​റ​ച്ച​താ​ണ്​ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്.

പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ഇ​ൻ​സു​ലി​നും വെ​ട്ടി​ക്കു​റ​ച്ച​വ​യി​ൽ ഉ​ൾ​പെ​ടു​ന്നു. ഒ​രു​മാ​സം ആ​റ്​ മു​ത​ൽ ഏ​ഴ്​ കു​പ്പി​ക​ളാ​ണ്​ നേ​ര​ശ​ത്ത ന​ൽ​കി​യി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്​ ഒ​ന്നും ര​ണ്ടു​മാ​യി കു​റ​ഞ്ഞു. അ​ടു​ത്ത​മാ​സം ഇ​തും ന​ൽ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

നേ​ര​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യ​നു​സ​രി​ച്ചാ​ണ്​ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന്‍ (കെ.​എം.​എ​സ്.​സി.​എ​ല്‍.) ആ​ണ്​ മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ശ്വാ​സം​മു​ട്ട​ലി​നു​ള്ള ഇ​ന്‍ഹെ​യി​ല​റും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ൽ മ​രു​ന്നു​ക​ള്‍ തീ​ര്‍ന്നാ​ലും ഏ​റെ​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. അ​തി​നാ​ൽ പ​ല​മ​രു​ന്നു​ക​ളും അ​ധി​ക​വി​ല​ കൊ​ടു​ത്ത്​ പു​റ​ത്തു​നി​ന്ന്​ വാ​​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​ൻ​സു​ലി​ന്​ മാ​ത്രം 170രൂ​പ​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. വ​യോ​മി​ത്രം പ​ദ്ധ​തി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം മു​ട​ങ്ങി​യി​ട്ട് നാ​ലു​മാ​സ​മാ​യി. കോ​ഓ​ർ​ഡി​നേ​റ്റ​ർ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, സ്റ്റാ​ഫ് ന​ഴ്സ്, ജെ.​പി.​എ​ച്ച്.​എ​ൻ എ​ന്നി​വ​ർ​ക്ക് ര​ണ്ടു​​മാ​സ​ത്തെ ശ​മ്പ​ളം അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യി​ട്ടി​​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്.

പ​ല​രും ദി​വ​സ​വേ​ത​ന​ത്തി​ലും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ്​ ജോ​ലി​നോ​ക്കു​ന്ന​ത്. ശ​മ്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വും ജീ​വ​ന​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ വ​യോ​മി​ത്രം പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന്​ ര​ണ്ട്​ യൂ​നി​റ്റു​ണ്ട്. ന​ട​ത്തി​പ്പി​നാ​യി ന​ഗ​ര​സ​ഭ 20 ല​ക്ഷം രൂ​പ​യാ​ണ്​ സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

മ​രു​ന്ന് വി​ത​ര​ണം, വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന, മൊ​ബൈ​ൽ ക്ലി​നി​ക് സ​ർ​വി​സ്, കൗ​ൺ​സ​ലി​ങ്, പാ​ലി​യേ​റ്റി​വ് കെ​യ​ർ സ​ർ​വി​സ്, ഹെ​ൽ​പ് ഡെ​സ്ക്, ക്യാ​മ്പ്, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്കൊ​പ്പം മു​തി​ർ​ന്ന​പൗ​ര​ന്മാ​രു​ടെ സാ​മ്പ​ത്തി​ക-​നി​യ​മ​പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​യാ​ണ്​ പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - Lack of medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.