ആ ലപ്പുഴ: ഓപറേഷൻ അർബൻ അറാക്കിെൻറ ഭാഗമായി നടന്ന മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കുതിരപ്പന്തി വാർഡ് പുത്തൻവീട്ടിൽ ബാബു (58), ബീച്ച് വാർഡ് വട്ടത്തിൽ വീട്ടിൽ ഡാനിയേൽ (72) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
ആലപ്പുഴ ഡിവൈ.എസ്.പി ഡി.കെ. പൃഥ്വിരാജിെൻറ നേതൃത്വത്തിൽ രണ്ടായിരത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ലോക്ഡൗൺ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ സാഹചര്യം മുതലെടുത്ത് ലഹരിവസ്തുക്കൾ വ്യാപകമായി വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.
എസ്.ഐമാരായ കെ.എസ്. തോമസ്, ടി.ഡി. നെവിൻ, എ.എസ്.ഐ ആർ. മോഹൻകുമാർ, പി.ഒ. പോൾ, എം.എം. റോബിൻസൺ, എ. അരുൺകുമാർ, എം. പ്രതീഷ് കുമാർ, ദിലീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.