ആലപ്പുഴ: വെള്ളപ്പൊക്ക സമയത്ത് കിടപ്പ് രോഗികളുൾപ്പെടെയുള്ളവർക്ക് താങ്ങാവുകയാണ് ഫയർ ആൻഡ് റെസ്ക്യൂ സർവിസിന് കീഴിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ. തിരുമല വാർഡിന് കീഴിലെ സെൻറർ സ്കൂൾ സ്കൂൾ വെള്ളപ്പൊക്ക ക്യാമ്പിലേക്ക് കിടപ്പു രോഗിയായ പ്രിയമ്മയെ എത്തിച്ചത് കുടുംബത്തിന് വലിയ സഹായമായി. വാർഡ് കൗൺസിലർ ജയപ്രസാദിെൻറ ആവശ്യപ്രകാരമാണ് സിവിൽ ഡിഫൻസ് വളൻറിയർമാർ ഈ ദൗത്യം ഏറ്റെടുത്തത്. തിരികെ സുരക്ഷിതമായി വീട്ടിലെത്തിച്ചതും ഇവരാണ്. ആലപ്പുഴ സ്റ്റേഷൻ പോസ്റ്റ് വാർഡൻ ഷിബിൻ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നെജിമ എന്നിവരുടെ കീഴിൽ വിനു പ്രസാദ്, ഫിറോസ്, അനി ഹനീഫ്, ജയേഷ് തുടങ്ങിയവർ സേവനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.