നെഹ്‌റുട്രോഫി വള്ളംകളി നടത്തിപ്പിന്​ ​2.13 കോടിയുടെ ബജറ്റ്​ ​

ആ​ല​പ്പു​ഴ: ആ​ഗ​സ്റ്റ്​ 12ന് ​പു​ന്ന​മ​ട കാ​യ​ലി​ൽ ന​ട​ക്കു​ന്ന 69ാമ​ത് നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് 2,13,80,000 രൂ​പ​യു​ടെ ബ​ജ​റ്റ്.

ബോ​ട്ട് റേ​സ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ർ ഹ​രി​ത വി. ​കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റ്​ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ കൂ​ടി​യ ബോ​ട്ട് റേ​സ് ക​മ്മി​റ്റി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ​യും ജ​ന​റ​ൽ ബോ​ഡി​യു​ടെ​യും യോ​ഗ​മാ​ണ്​ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ച​ത്.

ഈ ​വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷി​ത വ​ര​വും ചെ​ല​വു​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ന​ട​ത്തി. 2.13 കോ​ടി​യു​ടെ വ​ര​വും ചെ​ല​വും ക​ണ​ക്കാ​ക്കി​യാ​ണ്​ ബ​ജ​റ്റ്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഗ്രാ​ൻ​റാ​യ ഒ​രു​കോ​ടി ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. ബോ​ട്ട്​ ക്ല​ബു​ക​ൾ​ക്കു​ള്ള ബോ​ണ​സും ഉ​ട​മ​ക​ൾ​ക്കു​ള്ള മെ​യി​ന്റ​ന​ൻ​സ് ഗ്രാ​ന്റും 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. ബോ​ണ​സാ​യി 80 ല​ക്ഷം രൂ​പ, മെ​യി​ന്റ​ന​ന്‍റ​സ്​ ഗ്രാ​ന്റാ​യി 15 ല​ക്ഷം രൂ​പ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി​ക്ക് 50ല​ക്ഷം രൂ​പ, ക​ൾ​ച​റ​ൽ ക​മ്മി​റ്റി​ക്ക് ഏ​ഴു​ല​ക്ഷം രൂ​പ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​ക്ക് അ​ഞ്ചു​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. എ.​എം. ആ​രി​ഫ് എം.​പി, എം.​എ​ൽ.​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, തോ​മ​സ് കെ.​തോ​മ​സ്, എ​ൻ.​ടി.​ബി.​ആ​ർ സെ​ക്ര​ട്ട​റി സ​ബ്ക​ല​ക്ട​ർ സൂ​ര​ജ് ഷാ​ജി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, മു​ൻ എം.​എ​ൽ.​എ കെ.​കെ. ഷാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​വ​നീ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​ഡി.​എം എ​സ്. സ​ന്തോ​ഷ്​​കു​മാ​ർ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​സി. സ​ജീ​വ്കു​മാ​ർ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​എ​സ്. സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​തീ​ക്ഷി​ത ചെ​ല​വ് അ​വ​ത​രി​പ്പി​ച്ചു.

വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 19 മുതൽ

​ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് മു​ന്നോ​ടി​യാ​യ വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഈ​മാ​സം 19 മു​ത​ൽ 25 വ​രെ ന​ട​ത്തും. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള ഫോ​റം ര​ജി​സ്ട്രേ​ഷ​നും സ​ബ് ക​ല​ക്ട​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ വി​ത​ര​ണം ചെ​യ്യും.

ക്യാ​പ്റ്റ​ന്മാ​ർ ഫോ​റം പൂ​രി​പ്പി​ച്ച് ആ​ഗ​സ്റ്റ്​ ഒ​ന്നി​ന​കം ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​ക്ക് എ​തി​ർ വ​ശ​ത്തു​ള്ള മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ അ​ന​ക്സി​ന്റെ ര​ണ്ടാം​നി​ല​യി​ലെ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ, എ​ക്സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് എ​ൻ.​ടി.​ബി.​ആ​ർ. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഫോ​ൺ: 0477 2252212.

Tags:    
News Summary - Budget of 2.13 Crores for Nehru Trophy Boat Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.