ചാരുംമൂട്: പാലമേൽ ഗവ. ഹോമിയോ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്. ദേശീയ ഗുണനിലവാര സൂചികയായ എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർന്നത്.
ആശുപത്രിയുടെ മികവുറ്റ പ്രവർത്തനം വിലയിരുത്തിയാണ് ദേശീയ നിലവാരത്തിലേക്ക് പരിഗണിച്ചത്. അടിസ്ഥാന സൗകര്യ വികസനം, രോഗി-സൗഹൃദ സാഹചര്യങ്ങൾ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം, യോഗ പരിശീലന സൗകര്യം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.
ഗ്രാമപഞ്ചായത്ത്, നാഷനൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ് എന്നിവ നടപ്പാക്കിയ പദ്ധതികളാണ് നേട്ടത്തിന് കാരണം.വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലമായാണ് സ്ഥാപനത്തിന് അംഗീകാരം ലഭിച്ചതെന്ന് പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സജീവ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.